കാ​മ​റ ക​ണ്ണ​ട​ച്ചു, മാ​ലി​ന്യം ത​ള്ളു​ന്ന​ത് തു​ട​രു​ന്നു
Saturday, February 15, 2020 10:33 PM IST
തു​റ​വു​ർ : കാ​മ​റ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യതോ​ടെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് തു​ട​രു​ന്നു. പ​ള്ളി​ത്തോ​ട്ട് ചാ​വ​ടി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത്. ഇ​റ​ച്ചി​ക്ക​ട​ക​ളി​ലേ​യും കോ​ഴി​ക്ക​ട​ക​ളി​ലേ​യും മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് കു​ടാ​തെ ഇ​പ്പോ​ൾ പ്ല​ാസ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും രാ​ത്രി​യി​ൽ ത​ള്ളു​ന്നു​ണ്ട്.

നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​ണ്ടാ​യി​ട്ടും പോ​ലീ​സും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ തു​ട​ർ​ന്ന് മാ​ളി​ക​ത്ത​റ ഭാ​ഗ​ത്ത് ഒ​രു കാ​മ​റ സ്ഥാ​പി​ച്ചെ​ങ്കി​ലും ഇ​ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ലാ​ണ്. ചാ​വ​ടി പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ത്സൃ സം​സ്ക​ര​ണ ശാ​ല​യു​ടെ മു​ൻ​ഭാ​ഗ​ത്തോ വാ​ഹ​ന​ങ്ങ​ൾ ന​ന്നാ​ക്കു​ന്ന​വ​ർ ഷോ​പ്പി​നു മു​മ്പി​ലോ കാ​മ​റ​വ​യ്ക്കു​ക​യും ഇ​ത് പ​രി​ശോ​ധി​ച്ച് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യും ചെ​യ്താ​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കും.

മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കി​ൽ ത​ള്ളു​ന്ന​ത് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ പ​ത്തു ചാ​ക്ക് ഇ​റ​ച്ചി​മാ​ലി​ന്യ​ങ്ങ​ളാ​ണ് പ​ള്ളി​ത്തോ​ട് ചാ​വ​ടി റോ​ഡി​നി​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള തോ​ടു​ക​ളി​ൽ ത​ള്ളി​യ​ത്. അ​സ​ഹ​നി​യ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ് ഈ ​മേ​ഖ​ല യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ മാ​ര​ക​രോ​ഗ​ങ്ങ​ളു​ടെ ഭീ​തി​യി​ലാ​ണ്. തോ​ടു​ക​ളി​ലെ ഇ​റ​ച്ചി​മാ​ലി​ന്യ​ങ്ങ​ളും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും നീ​ക്കി ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.