ജങ്കാർ സർവീസ് മുടങ്ങൽ പതിവാകുന്നു
Monday, February 17, 2020 10:44 PM IST
മ​ങ്കൊ​ന്പ്: കാ​വാ​ലം ത​ട്ടാ​ശേ​രി ക​ട​വി​ലെ ജ​ങ്കാ​ർ സ​ർ​വീ​സ് മു​ട​ങ്ങു​ന്ന​ത് പ​തി​വാ​കു​ന്നു. പ​ക​രം ജ​ങ്കാ​ർ ഉ​ണ്ടാ​യി​ട്ടു​കൂ​ടി സ​ർ​വീ​സ് ആ​ഴ്ച​യി​ലൊ​രി​ക്ക​ലെ​ങ്കി​ലും മു​ട​ങ്ങു​ന്ന​ത് യാ​ത്ര​ക്കാ​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. ഇ​ന്ന​ലെ​യും രാ​വി​ലെ മു​ത​ൽ മു​ട​ങ്ങി​യ സ​ർ​വീ​സ് വൈ​കു​ന്നേ​ര​മാ​യി​ട്ടും പു​നഃ​സ്ഥാ​പി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​പോ​ലും എ​ത്തി​യ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ മ​രു​ക​ര ക​ട​ക്കാ​നാ​കാ​തെ തി​രി​കെ പോ​കേ​ണ്ടി​വ​ന്നു. ഇ​വി​ടെ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന സ്ഥി​രം ജ​ങ്കാ​ർ രാ​വി​ലെ ഇ​വി​ടെ നി​ന്നു കൊ​ണ്ടു​പോ​യി​രു​ന്നു. ഫി​റ്റ്ന​സ് ടെ​സ്റ്റി​നാ​യി കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നാ​ണ് ത​ങ്ങ​ളോ​ടു പ​റ​ഞ്ഞ​തെ​ന്നു പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പ​റ​യു​ന്നു.

വ​ലി​യ ജ​ങ്കാ​ർ കൊ​ണ്ടു​പോ​യ​തോ​ടെ പ​ക​രം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ചെ​റി​യ ജ​ങ്കാ​റാ​ണ് ഇ​വി​ടെ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ രാ​വി​ലെ ഒ​ന്പ​തോ​ടെ ഭാ​ര​വാ​ഹ​നം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ ജ​ങ്കാ​റി​ലേ​ക്കു ക​യ​റാ​നു​ള്ള ഇ​രു​ന്പു ത​കി​ടു​ക​ൾ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്നു സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യ്ക്കു കൊ​ണ്ടു​പോ​യെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ജ​ങ്കാ​ർ നെ​ടു​മു​ടി​യി​ൽ ലോ​റി ക​യ​റ്റി​യി​റ​ക്കു​ന്നു​വെ​ന്നു കാ​ട്ടി ചി​ത്ര​ങ്ങ​ള​ട​ക്കം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​ന്ന​ലെ പ​ക​ൽ പ​ക​രം സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ജ​ങ്കാ​റി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ജ​ങ്കാ​ർ സ​ർ​വീ​സ് അ​ടി​ക്ക​ടി മു​ട​ങ്ങു​ന്ന​തി​ൽ യാ​ത്ര​ക്കാ​ർ​ക്കു ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണു​ള്ള​ത്. ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​പോ​ലും എ​ത്തു​ന്ന നൂ​റു​ക​ണ​ത്തി​നു വാ​ഹ​ന​ങ്ങ​ളാ​ണ് ജ​ങ്കാ​റി​നെ പ​തി​വാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്.

മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ​ർ​വീ​സ് മു​ട​ങ്ങി​യാ​ൽ കി​ലോ​മീ​റ്റ​റു​ക​ൾ പി​ന്നോ​ട്ടു പോ​യി വേ​ണം ഇ​വ​ർ​ക്കു ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്താ​ൻ. കൂ​ടു​ത​ൽ ദൂ​രം യാ​ത്ര​ചെ​യ്യു​ന്ന​തി​ലൂ​ടെ പ​ണ​ത്തെ​ക്കാ​ളു​പ​രി സ​മ​യ​ന​ഷ്ട​മാ​ണ് യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. ആ​രം​ഭ​കാ​ല​ത്തി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി സ​മ​യ​ക്ര​മ​ത്തി​ൽ പി​ന്നീ​ടു വ​ന്ന മാ​റ്റ​ങ്ങ​ളും യാ​ത്ര​ക്കാ​രെ വ​ല​യ്്ക്കു​ന്നു​ണ്ട്. ആ​രം​ഭ​ത്തി​ൽ രാ​വി​ലെ ആ​റു​മു​ത​ൽ രാ​ത്രി 11വ​രെ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു ക​രാ​റു​കാ​റു​കാ​രു​ടെ ഉ​റ​പ്പ്. എ​ന്നാ​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ​ർ​വീ​സ് വെ​ട്ടി​ച്ചു​രു​ക്കി​യി​രു​ന്നു.

രാ​വി​ലെ 6.30 മു​ത​ൽ രാ​ത്രി 10.30 വ​രെ​യാ​ക്കി​യ​തോ​ടെ ഇ​തി​നു​ശേ​ഷം വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും, കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും പ്ര​തി​ഷേ​ധ​സ്വ​ര​മു​യ​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ നി​ഷ്ക്രി​യ​രാ​കു​ന്ന​താ​യി ജ​ന​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ക​രാ​റു​കാ​ർ മാ​റി പു​തി​യ സ​ർ​വീ​സ് വ​ന്ന​തി​നെ യാ​ത്ര​ക്കാ​ർ ഏ​റെ പ്ര​തീ​ക്ഷ​യ​യോ​ടെ​യാ​ണ് ക​ണ്ട​ത്. എ​ന്നാ​ൽ പു​തി​യ സ​ർ​വീ​സി​ന്‍റെ​യും സ്ഥി​ര​ത​യി​ല്ലാ​യ്മ ജ​ന​ങ്ങ​ളെ വ​ല​യ്്ക്കു​ന്നു.