ചെ​ട്ടി​കു​ള​ങ്ങ​ര ഭ​ര​ണി! കു​ത്തി​യോ​ട്ട ഘോ​ഷ​യാ​ത്ര​യ്ക്ക് മു​ന്നോ​ടി​യാ​യി നി​ര​ത്തു​ക​ളി​ൽ വെ​ള്ളം ത​ളി​ക്കും
Saturday, February 22, 2020 10:21 PM IST
മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടു​കാ​ഴ്ച​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന കു​ത്തി​യോ​ട്ട ഘോ​ഷ​യാ​ത്ര​യ്ക്കു മു​ന്നോ​ടി​യാ​യി അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​ത്തു​ക​ളി​ൽ വെ​ള്ളം ത​ളി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​തി​നാ​യി ആ​ല​പ്പു​ഴ യൂ​ണി​റ്റി​നെ കൂ​ടാ​തെ കോ​ട്ട​യം യൂ​ണി​റ്റി​ൽ നി​ന്നു​ള്ള സേ​നാം​ഗ​ങ്ങ​ളു​ടെ സ​ഹാ​യം കൂ​ടി തേ​ടും. ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി എ​ഡി​എം വി. ​ഹ​രി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ചെ​ട്ടി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കൃ​ഷ്ണ​മ്മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ ആ​ർ. രാ​ജേ​ഷ്, യു. ​പ്ര​തി​ഭ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. സു​ര​ക്ഷ​യും, ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളു​മ​ട​ക്കം സു​താ​ര്യ​വും കു​റ്റ​മ​റ്റ​തു​മാ​യ രീ​തി​യി​ൽ കും​ഭ​ഭ​ര​ണി മ​ഹോ​ത്സ​വം ന​ട​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും, ക​ര​നാ​ഥ​ന്മാ​രും, നാ​നാ​തു​റ​ക​ളി​ൽ നി​ന്നു​മെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളും ഒ​രു​മ​യോ​ടെ നി​ന്നു​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ പ​റ​ഞ്ഞു. ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ കെ​ട്ടു​കാ​ഴ്ച മ​ഹോ​ത്സ​വ​മാ​യ കും​ഭ​ഭ​ര​ണി ഉ​ത്സ​വം ഓ​ണാ​ട്ടു​ക​ര​യു​ടെ കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യ​മാ​ണെ​ന്നും ജാ​തി​മ​ത വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യു​ള്ള ഒ​ന്നി​ച്ചു​ചേ​ര​ലാ​ണ് ഭ​ര​ണി മ​ഹോ​ത്സ​വ​മെ​ന്നും യു. ​പ്ര​തി​ഭ എം​എ​ൽ​എ പ​റ​ഞ്ഞു.

ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കും സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ​ക്കു​മാ​യി പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റുക​ള​ട​ക്കം ക്ര​മീ​ക​രി​ച്ചു​കൊ​ണ്ട് അ​ധി​ക സേ​നാ വി​ന്യാ​സ​ത്തോ​ടെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​മെ​ന്ന് പോ​ലീ​സ് വി​ഭാ​ഗം യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. കു​റ്റ​മ​റ്റ രീ​തി​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് മ​ഹോ​ത്സ​വ​ത്തി​നെ​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. കു​ടി​വെ​ള്ള വി​ത​ര​ണ​വും ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ആ​വ​ശ്യ​മാ​യ ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കും. കും​ഭ​ഭ​ര​ണി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക കെഎസ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

ഉ​ത്സ​വ കാ​ല​ത്തെ ല​ഹ​രി നി​യ​ന്ത്ര​ണം ഉ​റ​പ്പു​വ​രു​ത്താ​നാ​യി എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക കൗ​ണ്ട​ർ 22 മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ: 0479 2340265. മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു പ്ര​സാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജേ​ക്ക​ബ് ഉ​മ്മ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സി. ​സു​ധാ​ക​ര കു​റു​പ്പ്, ആ​ർ​ഡി​ഒ ഉ​ഷാ​കു​മാ​രി, ത​ഹ​സീ​ൽ​ദാ​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ, കാ​യം​കു​ളം ഡി​വൈ​എ​സ്പി ആ​ർ. ബി​നു, ശ്രീ​ദേ​വീ വി​ലാ​സം ഹി​ന്ദു​മ​ത ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​ജീ​വ്, ജി. ​രാ​ജു, ചെ​ട്ടി​കു​ള​ങ്ങ​ര ക്ഷേ​ത്രം ദേ​വ​സ്വം ബോ​ർ​ഡ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ, മാ​വേ​ലി​ക്ക​ര എ​സ്ഐ പി.​ടി ജോ​ണി തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു.