മാ​ധ്യ​മ ജീ​വ​ന​ക്കാ​ർ​ക്ക് ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കെഎ​ൻ​ഇ​എ​ഫ്
Sunday, February 23, 2020 9:54 PM IST
ആ​ല​പ്പു​ഴ: മാ​ധ്യ​മ ജീ​വ​ന​ക്കാ​ർ​ക്ക് ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള സ​ർ​ക്കാ​രി​നോ​ടും തൊ​ഴി​ലാ​ളി വി​രു​ദ്ധ​മാ​യ തൊ​ഴി​ൽ കോ​ഡ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടും കേ​ര​ള ന്യൂ​സ് പേ​പ്പ​ർ എം​പ്ലോ​യി​സ് ഫെ​ഡ​റേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ബ്ര​ദേ​ഴ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​സി. ശി​വ​കു​മാ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. നാ​രാ​യ​ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ആ​ർ. രാ​ജേ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് എ​ഐ​എ​ൻ​ഇ​എ​ഫ് ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഗോ​പ​ൻ ന​ന്പാ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ല​ക്ക് ഡി​പ്പ് കൂ​പ്പ​ണു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഡ​യ​നോ​ര ടി.​വി. ഡ​യ​റ​ക്ട​ർ വൈ. ​സു​നി​ൽ കു​മാ​ർ നി​ർ​വ​ഹി​ച്ചു. സി. ​വി​നോ​ദ് കു​മാ​ർ, സി. ​വേ​ണു​ഗോ​പാ​ൽ, സ്മി​ത ച​ന്ദ്ര​ൻ, പി.​വി. ലൈ​ജു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​സ്. ജോ​ണ്‍​സ​ണ്‍ സ്വാ​ഗ​ത​വും എ.​എ​സ്. ല​തി ന​ന്ദി​യും പ​റ​ഞ്ഞു.
ഭാ​ര​വാ​ഹി​ക​ളാ​യി ആ​ർ. നാ​രാ​യ​ണ​ൻ നാ​യ​ർ-​പ്ര​സി​ഡ​ന്‍റ്, വി.​എ​സ് ജോ​ണ്‍​സ​ണ്‍-​സെ​ക്ര​ട്ട​റി, എ.​എ​സ്. ല​തി, ഡി. ​മ​നോ​ജ്-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, പി. ​ജ്യോ​തി​സ്, പി.​വി. ലൈ​ജു​മോ​ൻ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, എം.​വി. ജു​ഡീ​ഷ്-​ട്ര​ഷ​റ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പ​തി​നേ​ഴം​ഗ എ​ക്സി​കൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളേ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.