റെ​യി​ൽ​വേ ഗേ​റ്റ് അ​ട​യ്ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ പ​രാ​തി ന​ല്കും
Tuesday, February 25, 2020 10:55 PM IST
അ​ന്പ​ല​പ്പു​ഴ: റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ച്ചു പൂ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ നാ​ട്ടു​കാ​ർ ഇ​ന്നു റ​യി​ൽ​വേ ക​മ്മീ​ഷ​ണ​ർ​ക്കു പ​രാ​തി ന​ൽ​കും. ആ​യി​ര​ത്തോ​ളം പേ​ർ ഒ​പ്പി​ട്ട പ​രാ​തി​യാ​ണ് ന​ൽ​കു​ക. റെ​യി​ൽ​വേ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി എ​ൽ​സി 97-ാം ന​ന്പ​ർ ഗേ​റ്റാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ സ്ഥി​ര​മാ​യി അ​ട​ച്ചി​ടാ​ൻ നീ​ക്ക​മാ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും പ​ഞ്ചാ​യ​ത്തം​ഗം ജി​ത്തു​കൃ​ഷ്ണെ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള നാ​ട്ടു​കാ​രും വി​ദ്യാ​ർ​ഥി​ക​ളും ഒ​ത്തു​കൂ​ടി പ്ര​തേി​ഷേ​ധി​ച്ചി​ന്നു.
പ്ര​ള​യ​കാ​ല​ത്ത് ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ​ക്കു ര​ക്‌​ഷാ​മാ​ർ​ഗ​മാ​യ റോ​ഡ് അ​ട​ച്ചു പൂ​ട്ടു​ക വ​ഴി സ​മീ​പ​വാ​സി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ലെ​ത്താ​ൻ 2.5 കി​ലോ​മീ​റ്റ​റി​ല​ധി​കം യാ​ത്ര​ചെ​യ്യ​ണം. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​ല​യ്ക്കു​ന്ന​തോ​ടെ ആം​ബു​ല​ൻ​സു​ക​ൾ പോ​ലും ക​ട​ന്നു​വ​രാ​ത്ത സ്ഥി​തി​യാ​കും. ഈ ​ബു​ദ്ധി​മു​ട്ടു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് നാ​ട്ടു​കാ​ർ റ​യി​ൽ​വേ ക​മ്മീ​ഷ​ണ​ർ​ക്കു പ​രാ​തി ന​ൽ​കു​ന്ന​ത്.