ആ​ല​പ്പു​ഴ-​അ​ന്പ​ല​പ്പു​ഴ റൂ​ട്ടി​ൽ ബ​സി​ൽ മോ​ഷ​ണം പതിവാകുന്നു
Tuesday, February 25, 2020 10:55 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ-​അ​ന്പ​ല​പ്പു​ഴ റൂ​ട്ടി​ൽ ബ​സ് യാ​ത്ര​ക്കാ​രു​ടെ പ​ണ​വും രേ​ഖ​ക​ളും ന​ഷ്‌​ട​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​കു​ന്നു. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് പോ​ലീ​സി​നു ല​ഭി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പി​എ​സ്‌​സി പ​രീ​ക്ഷ​യ്ക്കു പോ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ​ണ​വും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ഷ്‌​ട​മാ​യി​രു​ന്നു. പി​ന്നീ​ട് റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സം കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്ത വീ​ട്ട​മ്മ​യു​ടെ പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് ന​ഷ്‌​ട​പ്പെ​ട്ടു. അ​ന്പ​ല​പ്പു​ഴ കോ​മ​ന സു​ബൈ​ദ മ​ൻ​സി​ലി​ൽ റ​ഹ്മ​ത്ത് നാ​സ​റി​ന്‍റെ പ​ഴ്സാ​ണ് മോ​ഷ​ണം പോ​യ​ത്. വ​ണ്ടാ​ന​ത്തു​നി​ന്നും ഇ​ര​ട്ട​ക്കു​ള​ങ്ങ​ര​യി​ലി​റ​ങ്ങി​യ​പ്പോ​ഴാ​ണ് പ​ഴ്സ് ന​ഷ്‌​ട​പ്പെ​ട്ട​ത​റി​യു​ന്ന​ത്. 2,400 രൂ​പ​യും എ​ടി​എം കാ​ർ​ഡു​ക​ൾ, ആ​ധാ​ർ കാ​ർ​ഡ് ഇ​വ​യും പ​ഴ്സി​ൽ ഉ​ണ്ടാ​യി​രു​ന്നു.
വീ​ട്ട​മ്മ അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഉ​ള്ള​തി​നാ​ൽ ഈ ​റൂ​ട്ടി​ൽ യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലാ​ണ്. ദീ​ർ​ഘ​ദൂ​ര ബ​സി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വം ഉ​ണ്ടാ​കാ​റി​ല്ല. ഹ്ര​സ്വ​ദൂ​ര ബ​സി​ലാ​ണ് മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക മോ​ഷ​ണ​സം​ഘം ത​ന്നെ ഉ​ണ്ട​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.