താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വെ​ള്ള​മി​ല്ല, രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ
Tuesday, February 25, 2020 10:55 PM IST
തു​റ​വൂ​ർ: ര​ണ്ടു​ദി​വ​സ​മാ​യി തു​റ​വു​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വെ​ള്ള​മി​ല്ലാ​താ​യ​തോ​ടെ കി​ട​പ്പു​രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ. ആ​ശു​പ​ത്രി​യു​ടെ മു​ക​ളി​ലെ വാ​ർ​ഡു​ക​ളി​ൽ അ​ഡ്മി​റ്റാ​യ രോ​ഗി​ക​ളാ​ണ് ആ​വ​ശ്യ​ത്തി​നു വെ​ള്ളം കി​ട്ടാ​ത്ത​തി​നാ​ൽ ഏ​റേ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​ത്. വ​ര​ണ്ട കാ​ലാ​വ​സ്ഥ​യും അ​മി​ത​മാ​യ ചൂ​ടും അ​നു​ഭ​വ​പ്പെ​ടു​ന്ന ഈ ​സ​മ​യ​ത്തു വെ​ള്ളം കി​ട്ടാ​തെ വ​രു​ന്ന​ത് രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഉ​ണ്ടാ​ക്കു​ന്ന ക​ഷ്‌​ട​പ്പാ​ടും ചി​ല്ല​റ​യ​ല്ല.
ആ​ശു​പ​ത്രി​യു​ടെ പ​ഴ​യ ബ്ലോ​ക്കി​ലെ ഒ​ന്നാം നി​ല​യി​ൽ പ​തി​ന​ഞ്ചോ​ളോം ബ​ഡു​ക​ളാ​ണ് രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​വി​ടെ കി​ട​ക്കു​ന്ന​വ​ർ​ക്കാ​ണ് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കാ​ത്ത​ത്. ശു​ചി മു​റി​ക​ളി​ൽ​പോ​ലും വെ​ള്ള​മെ​ത്തു​ന്നി​ല്ലെ​ന്നും കു​ടി​വെ​ള്ള ടാ​പ്പു​ക​ൾ തു​റ​ന്നാ​ൽ കാ​റ്റാ​ണ് വ​രു​ന്ന​തെ​ന്നും രോ​ഗി​ക​ളും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​രും പ​രാ​തി​പ്പെ​ടു​ന്നു. അ​തേ​സ​മ​യം താ​ഴെ​യു​ള്ള ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​ത്തി​നു വെ​ള്ളം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധ ചെ​ലു​ത്താ​ത്ത​തെ​ന്നും ഇ​വ​ർ​ക്ക് ആ​ക്ഷേ​പ​മു​ണ്ട്. ആ​ശു​പ​ത്രി വാ​ർ​ഡു​ക​ളി​ലേ​ക്ക് യ​ഥേ​ഷ്‌​ടം വെ​ള്ളം എ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും വെ​ള്ളം ക​ട​ത്തി​വി​ടു​ന്ന പൈ​പ്പി​ലെ വാ​ൽ​വി​നു​ണ്ടാ​യ ത​ക​രാ​റാ​ണു പ്ര​ശ്ന​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​ക​രാ​ർ ഉ​ട​ന​ടി പ​രി​ഹ​രി​ച്ചു ആ​വ​ശ്യ​ത്തി​നു വെ​ള്ളം വാ​ർ​ഡു​ക​ളി​ൽ എ​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.