ലൈ​സ​ൻ​സ് ഫീ​സി​ന്‍റെ പേ​രി​ൽ പ​ക​ൽക്കൊള്ള​യെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി
Tuesday, February 25, 2020 10:59 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ലൈ​സ​ൻ​സ് ഫീ​സി​ന്‍റെ പേ​രി​ൽ പ​ക​ൽക്കൊള്ള ന​ട​ത്തു​ക​യാ​ണെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​രോ​പി​ച്ചു. ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കു​ന്ന​തി​നു ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ൻ ഫീ​സ് വ​ർ​ധ​നയാ​ണ് വ​രു​ത്തി​യി​ട്ടു​ള്ള​ത്. ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ക​ഴി​ഞ്ഞ ത​വ​ണ വ​ർ​ധി​പ്പി​ച്ച് ന​ൽ​കി​യ​തി​ന്‍റെ മൂ​ന്നി​ര​ട്ടി വ​രെ ഫീ​സ് ഈ​ടാ​ക്കു​ന്നു​ണ്ട്. തൊ​ഴി​ൽ നി​കു​തി​യി​ലും വ​ൻ​തോ​തി​ലു​ള്ള വ​ർ​ധ​ന​യാ​ണ് വ​രു​ത്തി​യി​ട്ടു​ള്ള​ത്. ഇ​ത്ത​രം പ​ക​ൽ​ക്കൊ​ള്ള​ക​ൾ അ​വ​സാ​നി​പ്പി​ച്ചി​ല്ല​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്രട്ടേറി​യറ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.
വ​ഴി​യോ​രക്കച്ച​വ​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. എ​ല്ലാ​വി​ധ ലൈ​സ​ൻ​സു​ക​ളും നി​കു​തി​ക​ളും ന​ൽ​കി വ്യാ​പാ​രം ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ളെ ഇ​തു പ്ര​തി​സ​ന്ധി​യി​ലാ​ക്കി. സ​ർ​ക്കാ​രി​നു ഭീ​മ​മാ​യ ന​ഷ്ട​വും ചെ​റു​കി​ട വ്യാ​പാ​രി​ക​ളു​ടെ നി​ല​നി​ല്പ് അ​പ​ക​ട​ത്തി​ലാ​ക്കു​ന്നതുമായ വ​ഴി​യോ​ര വാ​ണി​ഭ​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​സ​ബി​ൽ​രാ​ജ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജേ​ക്ക​ബ് ജോ​ണ്‍, സ​ജു പാ​ർ​ത്ഥ​സാ​ര​ഥി, വ​ർ​ഗീ​സ് വ​ല്ല്യാ​ക്ക​ൽ, കെ.​എ​സ്. മു​ഹ​മ്മ​ദ്, ആ​ർ. സു​ഭാ​ഷ്, വി.​സി. ഉ​ദ​യ​കു​മാ​ർ, പ്ര​താ​പ​ൻ സൂ​ര്യാ​ല​യം, ഹ​രി​നാ​രാ​യ​ണ​ൻ, ഐ. ​ഹ​ലീ​ൽ, മു​ഹ​മ്മ​ദ് ന​ജീ​ബ്, എം.​എ​സ്. ഷ​റ​ഫു​ദീ​ൻ, അ​ശോ​ക പ​ണി​ക്ക​ർ, മു​സ്ത​ഫാ റാ​വു​ത്ത​ർ, ഏ​ബ്ര​ഹാം പ​റ​ന്പി​ൽ, സു​നീ​ർ ഇ​സ്മ​യി​ൽ, ടോ​മി പു​ലി​ക്കാ​ട്ടി​ൽ, സി​നി​ൽ സ​ബാ​ദ്, ബി. ​മെ​ഹ​ബൂ​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.