ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു, മൂ​ന്നു​ പേ​ർ​ക്കു പ​രി​ക്ക്
Wednesday, February 26, 2020 10:38 PM IST
അ​​ന്പ​​ല​​പ്പു​​ഴ: ബൈ​​ക്കു​​ക​​ൾ കൂ​​ട്ടി​​യി​​ടി​​ച്ചു ഗൃ​​ഹ​​നാ​​ഥ​​ൻ മ​​രി​​ച്ചു. മൂ​​ന്നു പേ​​ർ​​ക്കു പ​​രി​​ക്ക്. പു​​റ​​ക്കാ​​ട് പു​​ന്ത​​ല പൊ​​ഴി​​ക്ക​​ൽ വീ​​ട്ടി​​ൽ നാ​​ഗേ​​ന്ദ്ര​​നാണ് ​(55)​മ​​രി​​ച്ച​​ത്.

ദേ​​ശീ​​യ​​പാ​​ത​​യി​​ൽ തോ​​ട്ട​​പ്പ​​ള്ളി ആ​​ന​​ന്ദേ​​ശ്വ​​ര​​ത്ത് ഇ​​ന്ന​​ലെ രാ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. എ​​തി​​ർ​​ദി​​ശ​​യി​​ൽ വ​​ന്ന ബൈ​​ക്കു​​ക​​ൾ ത​​മ്മി​​ൽ കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​രി​​ക്കേ​​റ്റ നാ​​ഗേ​​ന്ദ്ര​​നെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മ​​ക​​ൾ: ന​​വ്യ​യെ(16) ​ഗു​​രു​​ത​​ര പ​​രി​​ക്കു​​ക​​ളോ​​ടെ എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി. പ​​രി​​ക്കേ​​റ്റ ബൈ​​ക്ക് യാ​​ത്ര​​ക്കാ​​രാ​​യ പു​​ന്ന​​പ്ര ക​​ലി​​ട്ടാ​​കാ​​ട് അ​​ൻ​​സി​​ലാ മ​​ൻ​​സി​​ലി​​ൽ ആ​​ഷി​​ക്ക് (19), കൊ​​ല്ലം പ​​റ​​ന്പി​​ൽ അ​​ൻ​​ഷാ​​ദ് എ​​ന്നി​​വ​​രെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജാ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.