വീ​യ​പു​ര​ത്ത് അ​ന്യ​സം​സ്ഥാ​ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യി​ലെന്ന്
Wednesday, April 1, 2020 10:30 PM IST
ഹ​രി​പ്പാ​ട്: വീ​യ​പു​ര​ത്ത് അ​ന്യ​സം​സ്ഥാ​ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യി​ലെന്ന് ആക്ഷേപം. കു​ട്ടി​ക​ൾ, ഉ​ൾ​പ്പെ​ടെ ഇ​രു​പ​ത്തി​അ​ഞ്ചോ​ളം​ആ​ളു​ക​ൾ അ​ന്തി​യു​റ​ങ്ങു​ന്ന​താ​ക​ട്ടെ പ്ലാ​സ്റ്റി​ക് പ​ടു​ത​വി​രി​ച്ച് അ​തി​ന​ടി​യി​ലും. പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളും പോ​ലീ​സും, റ​വ​ന്യൂ അ​ധി​കാ​രി​ക​ളും, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഇ​വി​ടെ വ​ന്നു​പോ​യ​ത​ല്ലാ​തെ അ​ന്യ​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ളെ ഇ​വി​ടെ​നി​ന്നും സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റാ​നോ, അ​വ​ർ​ക്ക് ഭ​ക്ഷ​ണ​മോ , മ​രു​ന്നോ കൊ​ടു​ക്കാ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. അതേസമയം ഉ​ദ്ദ്യോ​ഗ​സ്ഥ​ർ ഇ​വ​രു​ടെ താ​മ​സ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചെ​ന്നും ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്തെ​ന്നും സ്കൂ​ളി​ലെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ങ്കി​ലും ക്യാ​ന്പി​ലേ​ക്ക് മാ​റാ​ൻ ഇ​വ​ർ കൂ​ട്ടാ​ക്കു​ന്നി​ല്ലെ​ന്നു​ം പ​റ​യു​ന്ന​ു. കൊ​റോ​ണ​ബാ​ധ​യെ തു​ട​ർ​ന്ന് നാ​ടും​ന​ഗ​ര​വും അ​ട​ച്ചി​ട്ട​തോ​ടെ​യാ​ണി​വ​ർ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ ക​ഴി​യാ​തെ ഇ​വി​ടെ കു​ടു​ങ്ങി​പ്പോയ​ത്.
കോ​വി​ഡ്19​ന്‍റെ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍ പ്രാ​വ​ർ​ത്തി​ക​മാ​യ​തോ​ടെ സ്വ​ന്തം​നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യാ​തെ​യാ​ണി​വ​ർ ഇ​വി​ടെ കു​ടു​ങ്ങിപ്പോയ​ത്.
മൈ​സൂ​ർ​സ്വ​ദേ​ശി​ക​ളാ​ണി​വ​ർ. ഏ​ഴു​പു​രു​ഷ​ൻ​മാ​രും, ഏ​ഴു​സ്ത്രീ​ക​ളും 11കു​ട്ടി​ക​ളും​ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ഇ​വ​രു​ടെ കൂ​ട്ടു​കു​ടും​ബം. ക​രു​നാ​ഗ​പ്പള്ളി​യി​ൽ​നി​ന്നും​പ​ള്ളി​പ്പാ​ടെ​ത്തി അ​വി​ടെ​നി​ന്നു​മാ​ണ് വീ​യ​പു​ര​ത്തെ മ​ങ്കോ​ട്ട​ച്ചി​റ​യി​ലെ​ത്തി​യ​ത്.​ ഇ​വി​ടെ​യെ​ത്തി​യ​തി​ന് ശേ​ഷം മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് ഇ​ക്കൂ​ട്ട​ർ​ക്ക് പോ​കാ​ൻ​ക​ഴി​ഞ്ഞി​ട്ടി​ല്ല.
ആ​ഹാ​രം​ക​ഴി​ക്കാ​ൻ യാ​തൊ​രു​മാ​ർ​ഗ​വു​മി​ല്ലെ​ന്നും ക​ട​ക​ൾ കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ​യാ​ണെ​ന്നും കു​ട്ടി​ക​ൾ​ക്ക് ജ​ല​ദോ​ഷ​വും പ​നി​യു​മു​ണ്ടെ​ന്നും ഏ​തെ​ങ്കി​ലും ക്യാ​ന്പു​ക​ളി​ലേ​ക്കു​മാ​റാ​നും ത​യാ​റാ​ണെ​ന്നും ഇ​വ​ർ അ​റി​യി​ക്കു​ന്നു. നി​ശ്ചി​ത അ​ക​ലം പാലിക്കാ​തെ തി​ങ്ങി​ത്താമ​സി​ക്കു​ന്ന ഇ​വ​രെ എ​ത്ര​യും വേ​ഗം ക്യാ​ന്പി​ലേ​ക്ക് മാ​റ്റു​ക​യും വേ​ണ്ട​ത്ര ആ​രോ​ഗ്യ പ​രി​ര​ക്ഷ​ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി ബ​ന്ധ​പ്പെ​ട്ട​വ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നുമാണ് ആ​വ​ശ്യം.