കോവിഡ് - 19 : ക​ണ്‍​ട്രോ​ള്‍​റൂം സ​ജ്ജം
Thursday, April 2, 2020 10:11 PM IST
ആ​ല​പ്പു​ഴ: കൊ​റോ​ണ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ലെ ഐ​സൊ​ലേ​ഷ​നും ലോ​ക്ക് ഡൗ​ണും വ്യ​ക്തി​ക​ളി​ലു​ണ്ടാ​ക്കാ​വു​ന്ന മാ​ന​സി​ക​പ്ര​ശ്‌​ന​ങ്ങ​ള്‍​പ​രി​ഹ​രി​ക്കാ​നും നി​രീ​ക്ഷി​ക്കാ​നു​മാ​യി ജി​ല്ല മാ​ന​സി​കാ​രോ​ഗ്യ​പ​ദ്ധ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്ന് ദി​വ​സ​വും 2500 മു​ത​ല്‍ മൂ​വാ​യി​രം പേ​രെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ​നി​രീ​ക്ഷ​ണ​ത്തി​നു പു​റ​മെ ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം മ​ദ്യം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ മാ​ന​സി​ക​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കു​ന്ന​വ​ര്‍​ക്കും ഇ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്കും വേ​ണ്ട ചി​കി​ത്സാ​സ​ഹാ​യ​വും ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റാ​യ 9400 415727ല്‍ ​നി​ന്ന് ല​ഭി​ക്കും.
മ​ദ്യം ല​ഭി​ക്കാ​ത്ത​തു​മൂ​ലം പ​ല​രും പി​ന്‍​വാ​ങ്ങ​ല്‍ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ക്കും. തു​ട​ക്ക​ത്തി​ല്‍ ക​ണ്‍​ട്രോ​ള്‍​റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ അ​ടു​ത്തു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്ത് ഉ​ട​ന്‍ പ​രി​ഹാ​രം തേ​ടാ​വു​ന്ന​താ​ണ്. ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളാ​ണെ​ന്ന് പ​ല​പ്പോ​ഴും കു​ടും​ബാം​ഗ​ങ്ങ​ള്‍ ത​ന്നെ മ​ന​സി​ലാ​ക്കു​ന്നി​ല്ല. മ​ദ്യ​പാ​നം ഒ​രു സാ​മൂ​ഹി​ക​പ്ര​ശ്‌​ന​മാ​യി മാ​ത്രം കാ​ണു​ക​യും നാ​ണ​ക്കേ​ടു മൂ​ലം ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​ത് മാ​റേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മ​ഞ്ജു പീ​താം​ബ​ര​ന്‍ പ​റ​ഞ്ഞു.
മ​ദ്യം ല​ഭി​ക്കാ​തെ വ​രു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ഉ​റ​ക്ക​ക്കു​റ​വ്, ഛര്‍​ദി, വ​യ​റു വേ​ദ​ന, സ്ഥ​ല​കാ​ല ബോ​ധ​മി​ല്ലാ​യ്മ, ദേ​ഷ്യം തു​ട​ങ്ങി​യ​വ​യൊ​ക്കെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ്. കൃ​ത്യ​മാ​യി സ​മ​യ​ത്ത് ഇ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ മ​ര​ണം വ​രെ സം​ഭ​വി​ക്കാം. പി​ന്‍​വാ​ങ്ങ​ല്‍ ല​ക്ഷ​ണ​വു​മാ​യി ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ന്ന​വ​രെ ചി​കി​ത്സി​ക്കാ​നാ​യി പ​ത്ത് സൈ​ക്യാ​ട്രി​സ്റ്റു​ക​ളെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന മു​ഴു​വ​ന്‍ ആ​ളു​ക​ളേ​യും വി​ളി​ച്ച് അ​വ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ സ്ഥി​തി​യെ​ക്കു​റി​ച്ചും മൂ​ന്നു​ദി​വ​സ​ത്തി​ലൊ​രി​ക്ക​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ളു​ടേ​യും ആ​രോ​ഗ്യ സ്ഥി​തി​യെ​പ്പ​റ്റി​യും ചോ​ദി​ച്ച​റി​യു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ പ്ര​തി​ദി​നം 2500 മു​ത​ല്‍ 3000 വ​രെ കോ​ളു​ക​ളാ​ണ് ഓ​രോ ദി​വ​സ​വും വി​ളി​ക്കു​ന്ന​ത്. ഇ​തി​നാ​യി 41 അം​ഗ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ സം​ഘ​ത്തേ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്തെ​ങ്കി​ലും മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്ള​വ​രു​ണ്ടെ​ങ്കി​ല്‍ അ​വ​രെ ദി​വ​സ​വും വി​ളി​ച്ച് സ്ഥി​തി വി​ല​യി​രു​ത്തും. ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ തീ​ര്‍​ന്നു പോ​വ​ല്‍, ബി​ല്ല​ട​യ്ക്ക​ല്‍ തു​ട​ങ്ങി വി​വി​ധ സാ​മൂ​ഹി​ക കാ​ര്യ​ങ്ങ​ള്‍ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​ര്‍ ഉ​ന്ന​യി​ച്ചാ​ല്‍ യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡു​മാ​യി ചേ​ര്‍​ന്ന് പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്നു​ണ്ടെ​ന്നും ഡോ. ​മ​ഞ്ജു പ​റ​ഞ്ഞു.