ഉന്നതവി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ർ​ക്കു​ല​ർ യു​വ​ജ​ന​ങ്ങ​ളോ​ടു​ള്ള വ​ഞ്ച​ന​യെ​ന്ന്
Monday, April 6, 2020 10:24 PM IST
ആ​ല​പ്പു​ഴ: ഗ​വ​ൺ​മെ​ന്‍റ്, എ​യ്ഡ​ഡ് കോ​ള​ജ് അ​ധ്യാ​പ​ന​ത്തി​ലെ പി​ജി വെ​യ്റ്റേ​ജ് എ​ടു​ത്തുക​ള​യാ​നു​ള്ള തീ​രു​മാ​നം യു​വ​ജ​ന​ങ്ങ​ളോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. പ്ര​വീ​ൺ. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഏ​പ്രി​ൽ ഒ​ന്നി​നു പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ മൂ​വാ​യി​ര​ത്തോ​ളം നി​യ​മ​ന​ങ്ങ​ൾ ഇ​ല്ലാ​തെ​യാ​കു​മെ​ന്നും സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത നി​യ​മ​ന നി‌​രോ​ധ​ന​ത്തി​ന് സ​ർ​ക്കാ​ർ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​കാ​ധ്യാ​പ​ക വി​ഷ​യ​ങ്ങ​ളി​ലെ സ്ഥി​ര നി​യ​മ​ന​ത്തി​നു​ള്ള ഇ​ള​വു​ക​ൾ എ​ടു​ത്ത് ക​ള​യു​ക വ​ഴി സ​പ്ലി​മെ​ന്‍റ​റി കോ​ഴ്സു​ക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.
വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ നി​ല​വാ​ര​ത്ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്ക​ണം. അ​ധ്യാ​പ​ക​രു​ടെ ജോ​ലി ഭാ​ര​ത്തേ​ക്കാ​ൾ ഒ​മ്പ​തു മ​ണി​ക്കൂ​ർ ഒ​രു വി​ഷ​യ​ത്തി​ൽ അ​ധി​ക​മാ​യാ​ൽ ഒ​രു ത​സ്തി​ക കൂ​ടി സൃ​ഷ്‌​ടി​ക്കാ​മെ​ന്ന സാ​ഹ​ച​ര്യ​വും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. പ്ര​സ്തു​ത തീ​രു​മാ​ന​ങ്ങ​ൾ അ​ധ്യാ​പ​ക​രു​ടെ പ്ര​വൃ​ത്തി ഭാ​രം വ​ർ​ധി​പ്പി​ക്കാ​നും ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഗ​വേ​ഷ​ണ ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന അ​ഭ്യ​സ്ത​വി​ദ്യ​രാ​യ ചെ​റു​പ്പ​ക്കാ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ് പു​തി​യ സ​ർ​ക്കു​ല​റെ​ന്നും അ​ത് പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ തയാ​റാ​കാ​ത്തപ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ട​ക്കു​മെ​ന്നും പ്ര​വീ​ൺ പ​റ​ഞ്ഞു.