കൊ​യ്ത്ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ കർശന നടപടി: കളക്‌ടർ
Monday, April 6, 2020 10:24 PM IST
ആ​ല​പ്പു​ഴ: കൊ​യ്ത്ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ അ​വ​ശ്യ​സാ​ധ​ന നി​യ​മ​പ്ര​കാ​രം നി​യ​മ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന് ക​ള​ക്‌​ട​ർ എം. ​അ​ഞ്ജ​ന. കൊ​യ്ത്തും സം​ഭ​ര​ണ​വും സ​ർ​ക്കാ​ർ അ​വ​ശ്യസേ​വ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യ​താ​ണ്. ഇ​തി​ന് ത​ട​സം സൃ​ഷ്‌​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി ഉ​ണ്ടാ​കും. മു​ട്ടാ​റി​ൽ കൊ​യ്ത്തി​ന് ത​ട​സം സൃ​ഷ്‌​ടി​ക്കാ​ൻ ചി​ല​ർ ശ്ര​മി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ളക്‌​ട​റു​ടെ അ​റി​യി​പ്പ്.
ലോ​ക്ക് ഡൗ​ണും സി​ആ​ർ​പി​സി 144 പ്ര​കാ​ര​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ല​വി​ലു​ള്ള​തി​നാ​ൽ ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്ന​ത് വി​ല​ക്കി​യി​ട്ടു​ള്ള​താ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് കൊ​യ്ത്ത് ത​ട​യു​ന്ന​തി​നും പ്ര​തി​ഷേ​ധ​ത്തി​നും കൂ​ട്ടം കൂ​ടു​ന്ന​വ​ർ​ക്കു​മെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ക​ള​ക്‌​ട​ർ അ​റി​യി​ച്ചു. മു​ട്ടാ​റി​ലെ പാ​ട​ശേ​ഖ​ര സ​മി​തി നെ​ല്ല് കൊ​യ്യാ​ൻ കൊ​യ്ത്തു യ​ന്ത്ര​ങ്ങ​ളു​ടെ ക​രാ​റു​കാ​രു​മാ​യി ഇ​തു​വ​രെ ക​രാ​ർ ഒ​പ്പി​ട്ടി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ ഒ​പ്പി​ട്ട ജി​ല്ല​യി​ലെ മ​റ്റു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ കൊ​യ്ത്തു ക​ഴി​ഞ്ഞ ശേ​ഷം മാ​ത്ര​മേ മു​ട്ടാ​റി​ലെ പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ 32 ഏ​ക്ക​ർ പ​രി​ഗ​ണി​ക്കാ​ൻ നി​ർ​വാ​ഹ​മു​ള്ളൂ​യെ​ന്നും ക​ള​ക്‌​ട​ർ അ​റി​യി​ച്ചു. ക​രാ​റൊ​പ്പി​ട്ട പാ​ട​ശേ​ഖ​ര​സ​മി​തി ക്കാരു​ടെ 540 ഏ​ക്ക​ർ കൊ​യ്യാ​ൻ പോ​കുംവ​ഴി​യാ​ണ് കൊ​യ്ത്തു​യ​ന്ത്രം മു​ട്ടാ​റി​ൽ ത​ട​ഞ്ഞ​ത്.