വ​ഴി​മു​ട​ക്കി അ​ധി​കൃ​ത​ർ; ഭീതിയൊഴിയാതെ പ്രദേശവാസികൾ
Monday, April 6, 2020 10:24 PM IST
മ​ങ്കൊ​മ്പ്: അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ​ത്തു​ട​ർ​ന്ന് കാ​വാ​ലം ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്‌​കൂ​ളി​നു സ​മീ​പ​ത്തെ വാ​ക്കി​ശേ​രി ക​ലു​ങ്ക് ത​ക​ർ​ന്നു​വീ​ണു. ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു പാ​ലം ത​ക​ർ​ന്നു​വീ​ണ​ത്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന പാ​ലം നി​ലം​പ​തി​ച്ച​പ്പോ​ൾ സ്‌​കൂ​ള​ട​ച്ച​തും ലോ​ക്ഡൗ​ണും ആ​ള​പാ​യം ഒ​ഴി​വാ​കാ​ൻ സ​ഹാ​യ​ക​മാ​യി.

ആ​ഴ്ച​ക​ൾ​ക്കു മു​ന്പു പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽപ്പെ​ടു​ത്തി​യെങ്കി​ലും ന​ട​പ​ടി​യൊ​ന്നും സ്വീകരിച്ചില്ല. കഴിഞ്ഞ ഫെ​ബ്രു​വ​രി 12 നായിരുന്നു ക​ലു​ങ്കി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യാ​യ ക​ൽക്കെട്ട് ത​ക​ർ​ന്നു​വീ​ണ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് സ്‌​കൂ​ൾ അ​ധി​കൃ​ത​ർ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കിലും സ്ഥ​ല​ത്തെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ അ​പ​ക​ട​സാ​ധ്യ​താ മു​ന്ന​റി​യി​പ്പു​ ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത​ല്ലാ​തെ മ​റ്റു ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ച്ചി​ല്ല. പി​ന്നീ​ട് നാ​ട്ടു​കാ​ർ പ​ല​വ​ട്ടം പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽപ്പെ​ടു​ത്തി​യി​രു​ന്നു.
സ്‌​കൂ​ളി​നു പി​ൻ​വ​ശ​ത്തും ക​ണ്ണ​ൻ​കു​ടു​ക്ക​യി​ലു​മു​ള്ള വീടുക ളി​ലെ ജ​ന​ങ്ങ​ൾ ഭീ​തി​യോ​ടെ​യാ​ണ് പാ​ല​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്തി​രു​ന്ന​ത്. സ​മീ​പ​ത്തെ സെ​ന്‍റ് സെ​രേ​സാ​സ് പ​ള്ളി​യി​ലേ​ക്ക് ആരാ​ധ​ന​യ്ക്കാ​യി എ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളും പാ​ലം ക​ട​ന്നാ​ണ് പോ​കേ​ണ്ട​ത്. പാ​ലം ത​ക​ർ​ന്നു​വീ​ണ​തോ​ടെ ഇ​വ​രു​ടെ വ​ഴി അടഞ്ഞിരിക്കു​ക​യാ​ണ്.

ര​ണ്ടുമാ​സ​ത്തി​നു​ള്ളി​ൽ വീ​ണ്ടും സ്‌​കൂ​ൾ തു​റ​ക്കു​മ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും യാ​ത്ര അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കും. എ​ൽ​കെ​ജി മു​ത​ൽ പ​ത്താം​ക്ലാ​സ് വ​രെ​യു​ള്ള ആ​യി​ര​ത്തി​ന​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ദി​വ​സ​വും പാ​ല​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​ത്. പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന ബോ​ർ​ഡി​ൽ മാ​ത്ര​മാ​യി ന​ട​പ​ടി​ക​ൾ ചു​രു​ങ്ങി. ഏ​റെ ഗ​താ​ഗ​ത പ്രാ​ധാ​ന്യ​മു​ള്ള ത​ട്ടാ​ശേ​രി ക​ണ്ണ​ൻ​കു​ടു​ക്ക റോ​ഡി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​പാ​ലം. ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ച് അ​ടി​യ​ന്ത​ര​മാ​യി പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.