പ​രീ​ക്ഷാ​ർ​ഥിക​ളു​ടെ ശ​രീ​ര​താ​പ​നി​ല പ​രി​ശോ​ധി​ച്ച് പ്ര​വേ​ശ​നം
Saturday, May 23, 2020 10:33 PM IST
ആ​ല​പ്പു​ഴ: എ​സ്എ​സ്എ​ൽ​സി , ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി , വി​എ​ച്ച്എ​സ്‌സി ​പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ ശ​രീ​ര​താ​പ​നി​ല പ​രി​ശോ​ധി​ക്കാ​നു​ള്ള തെ​ർ​മ​ൽ സ്കാ​ന​റു​ക​ൾ ജി​ല്ല​യി​ലെ​ത്തി. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സ് വ​ഴി ഉ​ട​ൻ ത​ന്നെ തെ​ർ​മ​ൽ സ്കാ​ന​റു​ക​ൾ വി​വി​ധ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

പ​രീ​ക്ഷാ​ർ​ത്ഥി​ക​ളു​ടെ ടെ​മ്പ​റേ​ച്ച​ർ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള തെ​ർ​മ​ൽ സ്കാ​ന​ർ എ​ല്ലാ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലും ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.