സൗ​ജ​ന്യ മാ​സ്‌​ക് വി​ത​ര​ണം ന​ട​ത്തി
Monday, May 25, 2020 8:48 PM IST
പു​ന്ന​പ്ര: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​ർ ഗ്രി​ഗോറിയോ​സ് ഇ​ട​വ​ക ക്വീ​ൻ ഓ​ഫ് പീ​സ് ലേ​ഡീ​സ് കോ​ൺ​ഫ​റ​ൻ​സും (വ​നി​ത വി​ഭാ​ഗം സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി) യു​വ​ദീ​പ്തി എ​സ്‌എം​വൈഎമ്മും ഇ​ട​വ​ക​യി​ൽ എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലേ​ക്കും പു​ന്ന​പ്ര​യി​ലെ പൊ​തുസ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും സൗ​ജ​ന്യ​മാ​യി മാ​സ്ക് ത​യ്‌​ച്ചു വി​ത​ര​ണം നടത്തി.ക്വീ​ൻ ഓ​ഫ് പീ​സ് സം​ഘ​ട​ന​യു​ടെ കീ​ഴി​ലു​ള്ള ത​യ്യ​ൽ യൂ​ണി​റ്റും ഇ​ട​വ​ക​യി​ലെ അ​മ്മ​മാ​രും യു​വ​ജ​ന​ങ്ങ​ളും ഇതിൽ പ​ങ്കു​കാ​രാ​യി. വി​കാ​രി​യും ഡ​യ​റ​ക്ട​റു​മാ​യ ഫാ. ബി​ജോ​യ് അ​റ​യ്ക്ക​ൽ, ക്വീ​ൻ ഓ​ഫ് പീ​സ് ലേ​ഡീ​സ് കോ​ൺ​ഫ​റ​ൻ​സ് ഭാ​ര​വാ​ഹി​ക​ളാ​യ കു​ഞ്ഞൂ​ഞ്ഞ​മ്മ ആ​ന്‍റണി, ആ​നി വ​ർ​ഗീ​സ്‌, യു​വ​ദീ​പ്തി എ​സ്‌എംവൈഎം ​ഭാ​ര​വാ​ഹി​ക​ളാ​യ ജെ​ൻ​സ​ൺ, ​സോ​ന മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.