കൊ​പ്രാ ഫാ​ക്ട​റി​ക്ക് തീ​പി​ടി​ച്ചു
Monday, June 1, 2020 10:00 PM IST
ചേ​ര്‍​ത്ത​ല: കൊ​പ്രാ​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ച് കൊ​പ്ര​ക​ള്‍ ക​ത്തി​ന​ശി​ച്ചു. ത​ണ്ണീ​ര്‍​മു​ക്കം സ്കൂ​ള്‍ ക​വ​ല​യ്ക്ക് സ​മീ​പം ഇ​ന്നു പു​ല​ര്‍​ച്ചെ 12 ഓ​ടെ​യാ​ണ് സം​ഭ​വം. ത​ണ്ണീ​ര്‍​മു​ക്കം സ​ജി ഭ​വ​നി​ല്‍ സ​ജി​മോ​ന്‍റെ കൊ​പ്രാ​പ്പു​ര​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്. തേ​ങ്ങാ ഉ​ണ​ക്കാ​നാ​യി പു​ക​യി​ട്ട​തി​ല്‍​നി​ന്നും തീ​പി​ടി​ച്ചാ​ണ് കെ​ട്ടി​ട​ത്തി​ലേ​ക്ക് തീ​പ​ട​ര്‍​ന്ന​ത്. പ​തി​നാ​യി​ര​ത്തി​ല​ധി​കം തേ​ങ്ങാ ഉ​ണ​ക്കാ​നി​ട്ടി​രു​ന്നു. ഇ​തെ​ല്ലാം ക​ത്തി​ന​ശി​ച്ചു. ചേ​ര്‍​ത്ത​ല​യി​ല്‍നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യാ​ണ് തീ​യ​ണ​ച്ച​ത്. ഏ​ക​ദേ​ശം ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.


ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു

തു​റ​വൂ​ർ: എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് പ​ട്ടി​ക​ജാ​തി സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ര​മ​ല്ലൂ​ർ പൈ​ങ്ങാ​കു​ളം ക്ഷേ​ത്ര​ത്തി​നു സ​മീ​പം സ​മൃ​ദ്ധി സ്വ​യം സ​ഹാ​യ സം​ഘം ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു. എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ടി. ​ശ്യാ​മ​ള​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം സം​ഘം വാ​യ്പ ഉ​പ​യു​ക്ത​മാ​ക്കി​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് പ​ട്ടി​ക​ജാ​തി സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് ദി​വാ​ക​ര​ൻ ക​ല്ലു​ങ്ക​ൽ, സെ​ക്ര​ട്ട​റി കെ.​എം. കു​ഞ്ഞു​മോ​ൻ, കെ.​എ​സ്. വേ​ലാ​യു​ധ​ൻ, പി. ​ര​വി, കെ.​സി. ദി​വാ​ക​ര​ൻ, സി​ന്ധു ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.