ത​ല​യു​യ​ർ​ത്തി കു​ട്ട​നാ​ട്!
Tuesday, June 30, 2020 9:39 PM IST
മ​ങ്കൊ​ന്പ്: പ്ര​ള​യം പ​ല​വ​ട്ടം മു​ക്കി​യി​ട്ടും ഇ​ത്ത​വ​ണ​ത്തെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ ത​ല​യു​യ​ർ​ത്തി കു​ട്ട​നാ​ട്.
മ​ഹാ​പ്ര​ള​യ​കാ​ല​ത്തേ​തു പോ​ലെ കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ദു​രി​ത​ങ്ങ​ൾ​ക്കി​ട​യി​ലും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന​ത്തെ​യാ​കെ​യു​ള്ള വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളെ പി​ന്ത​ള്ളി​യാ​ണ് കു​ട്ട​നാ​ട് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഇ​ന്ന​ലെ പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ച ഏ​ക വി​ദ്യാ​ഭ്യാ​സ​ ജി​ല്ല​യെ​ന്ന നേ​ട്ടം കു​ട്ട​നാ​ടി​നെത്തേടി​യെ​ത്തി. ഇ​തോ​ടെ എ​ന്നും വ​ള്ള​പ്പാ​ടി​ന്‍റെ വി​ജ​യ​ങ്ങ​ൾ മാ​ത്രം ക​ണ്ടു ശീ​ല​മു​ള്ള നെ​ല്ല​റ​യു​ടെ നാ​ട്ടി​ൽ എ​സ്എ​സ്എ​ൽ​സി​ക്കും നൂ​റു​മേ​നി വി​ള​ഞ്ഞു.
2,106 വി​ദ്യാ​ർ​ഥിക​ളാ​ണ് ഇ​ത്ത​വ​ണ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​വ​രെ​ല്ലാം ത​ന്നെ ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. മ​ഹാ​പ്ര​ള​യ​ത്തി​നു​ശേ​ഷം ന​ട​ന്ന ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​രീ​ക്ഷ​യി​ലും വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ കു​ട്ട​നാ​ടാ​യി​രു​ന്നു ഒ​ന്നാ​മ​തു തു​ഴ​ഞ്ഞെ​ത്തി​യ​ത്.
2,114 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ തോ​റ്റ​തു ര​ണ്ടു​പേ​ർ മാ​ത്ര​മാ​യി​രു​ന്നു. 25 എ​യ്ഡ​ഡ് സ്്കൂ​ളു​ക​ൾ, എ​ഴു സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ, ഒ​ന്നു വീ​തം അ​ണ്‍ എ​യ്ഡ​ഡ്, ടെ​ക്നി​ക്ക​ൽ സ്കൂ​ളു​ക​ൾ എ​ന്നി​വ​യ​ട​ക്കം 34 സ്കൂ​ളു​ക​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ ഇ​ത്ത​വ​ണ പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ​ത്. ഇ​വ​രി​ൽ 170 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ട്ടം കൈ​വ​രി​ച്ചു. 98 പെ​ണ്‍​കു​ട്ടി​ക​ളും 72 ആ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് നേ​ട്ട​ത്തി​ന​ർ​ഹ​രാ​യ​ത്.
ഇ​ത്ത​വ​ണ​ത്തെ പ​രീ​ക്ഷ​യി​ൽ ഏ​റ്റ​വും കു​റ​വ് വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്കി​രു​ന്ന സ്കൂ​ളും കു​ട്ട​നാ​ട്ടി​ൽ നി​ന്നു​ത​ന്നെ​യാ​ണ്്. തെ​ക്കേ​ക്ക​ര ഗ​വ. ഹൈ​സ്കൂ​ളി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ജെ​ൻ​സ​ണ്‍ ഫി​ലി​പ്പ്, ലി​ജോ തോ​മ​സ് എ​ന്ന ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളും നൂ​റു​മേ​നി വി​ജ​യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഇ​വ​രി​ൽ ലി​ജോ തോ​മ​സ് മാ​സ​ങ്ങ​ളാ​യി രോ​ഗം ബാ​ധി​ച്ച് കി​ട​പ്പി​ലാ​ണ്. എ​സ്എ​സ്എ അ​ധ്യാ​പ​ക​ർ പ​രീ​ക്ഷ​യ്ക്കാ​യി വി​ദ്യാ​ർ​ഥി​ക്കു പ്ര​ത്യേ​ക പ​രി​ശീ​ന​വും ന​ൽ​കി​യി​രു​ന്നു.
പ​രീ​ക്ഷാ ഹാ​ളി​ലേ​ക്കു എ​ടു​ത്തു​കൊ​ണ്ടു വ​ന്നി​രു​ന്ന ലി​ജോ​യ്ക്കു വേ​ണ്ടി സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. കു​ട്ട​നാ​ട്ടി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ട്ടം കൈ​വ​രി​ച്ച​തി​ൽ പു​ളി​ങ്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ്സ് ആ​ണ് ഒ​ന്നാ​മ​ത്. 22 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ളി​ൽ നി​ന്നും ഈ ​നേ​ട്ട​ത്തി​ന​ർ​ഹ​രാ​യ​ത്. 21 ഫു​ൾ എ ​പ്ല​സു​മാ​യി ച​ന്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം.