കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം
Tuesday, June 30, 2020 9:42 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ്-19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ​യും ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ജി​ല്ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ ഏ​ഴു​ മു​ത​ൽ വൈ​കു​ന്നേ​രം 7.30 വ​രെ ആ​യി നി​ജ​പ്പെ​ടു​ത്തി.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​ത് അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കു ജി​ല്ല​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ മാ​റ്റി0യേ​ക്കു​മെ​ന്ന് ജി​ല്ലാ ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം വി​ല​യി​രു​ത്തി. ഇ​തെ​ത്തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ച​ത്. 2005 ലെ ​ദു​ര​ന്ത നി​വാ​ര​ണ നി​യ​മം വ​കു​പ്പ്, 26(2) , 34 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ ഓ​ർ​ഡി​ന​ൻ​സി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് പ്ര​കാ​ര​വു​മാ​ണ് നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വു​ക​ൾ.
പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ: വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം 7.30 വ​രെ ആ​യി​രി​ക്കും. ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം രാ​ത്രി ഒ​ന്പ​തു​വ​രെ പാ​ഴ്സ​ലാ​യി വി​ത​ര​ണം ചെ​യ്യാം. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, പെ​ട്രോ​ൾ പ​ന്പു​ക​ൾ, പാ​ൽ, ശു​ദ്ധ​ജ​ലം വി​ത​ര​ണം ചെ​യ്യു​ന്ന ക​ട​ക​ൾ തു​ട​ങ്ങി അ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല. ജി​ല്ല​യി​ൽ ഒ​രു സ്ഥ​ല​ത്തും ആ​ളു​ക​ൾ കൂ​ട്ടം കൂ​ടാ​ൻ പാ​ടി​ല്ല.
എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തും എ​ല്ലാ​വ​രും നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്കേ​ണ്ട​തു​മാ​ണ്. റോ​ഡി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ പി​ഡ​ബ്ല്യു​ഡി റോ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി. ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.