പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​റു​ടെ ഓ​ഫീ​സ് പൂ​ട്ടി
Tuesday, June 30, 2020 9:42 PM IST
ആ​ല​പ്പു​ഴ: പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​റു​ടെ (നി​ര​ത്ത് വി​ഭാ​ഗം) ആ​ല​പ്പു​ഴ ഓ​ഫീ​സ് അ​ട​ച്ചുപൂ​ട്ടി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കൊ​ല്ലം പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന കാ​യം​കു​ള​ത്തെ വ്യാ​പാ​രി​യു​ടെ അ​ടു​ത്ത ബ​ന്ധു എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​റു​ടെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്.
ഇ​വ​ർ ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സം കാ​യം​കു​ള​ത്തെ രോ​ഗ​ബാ​ധി​ത​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്നു. വ്യാ​പാ​രി​ക്കു രോ​ഗം സ്ഥീ​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ എ​ത്തി​യ​ മു​ഴു​വ​ൻ പേ​രെ​യും കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​നാ​യി​രു​ന്നു ആ​രോ​ഗ്യ​വ​കു​പ്പിന്‍റെ തീ​രു​മാ​നം.
വ്യാ​പാ​രി​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ചശേ​ഷം ഓ​ഫീ​സി​ൽ എ​ത്തി​യ ജീ​വ​ന​ക്കാ​രി​യി​ൽനി​ന്നു സാമൂ​ഹി​ക വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഓ​ഫീ​സ് അ​ട​ച്ചുപൂ​ട്ടി​യ​ത്. 33 ജീ​വ​ന​ക്കാ​രാ​ണ് ഓ​ഫീ​സി​ലു​ള്ള​ത്.