ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണം
Wednesday, July 1, 2020 10:10 PM IST
ആ​ല​പ്പു​ഴ: രാ​ജ്യം മു​ഴു​വ​ൻ കോ​വി​ഡ് 19 മൂ​ലം ആ​രോ​ഗ്യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം മ​ഹ​ത്ത​ര​മാ​ണെ​ന്ന് ജി​ല്ലാ ജ​ഡ്ജി എ. ​ബ​ദ​റു​ദ്ദീ​ൻ പ​റ​ഞ്ഞു. ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ​യും ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ബി. പ​ദ്മ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ 84 ഡോ​ക്ട​ർ​മാ​ർ​ക്ക് സ്മ​ര​ണാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​ന്‍റെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് ഐ​എം​എ​യു​ടെ നി​യു​ക്ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​ടി. സ​ക്ക​റി​യ​യ്ക്ക് സ​മ്മാ​നി​ച്ചു. ജി​ല്ല​യി​ലെ സീ​നി​യ​ർ ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​ആ​ർ. മ​ദ​ന​മോ​ഹ​ൻ നാ​യ​ർ, ഡോ. ​സീ​താ​രാ​മ​ൻ, ഡോ. ​കെ. വേ​ണു​ഗോ​പാ​ൽ, ഡോ. ​ഫ​സ​ൽ റ​ഹ്മാ​ൻ, ഡോ. ​ഇ.​കെ. രാ​ധ​മ്മ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. ഐ​എം​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​എ.​പി. മു​ഹ​മ്മ​ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​മ​നീ​ഷ് നാ​യ​ർ, സ്റ്റേ​റ്റ് ബാ​ർ കൗ​ണ്‍​സി​ൽ അം​ഗം സു​ദ​ർ​ശ​ന കു​മാ​ർ, പ്ര​ഫ. നെ​ടു​മു​ടി ഹ​രി​കു​മാ​ർ, എ.​എ​ൻ. പു​രം ശി​വ​കു​മാ​ർ, കെ. ​നാ​സ​ർ, കെ. ​ശി​വ​കു​മാ​ർ ജ​ഗ്ഗു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചേ​ർ​ത്ത​ല: കെ​വി​എം സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡോ​ക്ടേ​ഴ്സ് ദി​നം ആ​ച​രി​ച്ചു. കെ​വി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ഡ​യ​റ​ക്ട​റും ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​മാ​യ ഡോ. ​വി.​വി. ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു. ഡോ. ​പ്ര​സ​ന്ന​കു​മാ​രി, ഡോ. ​പി. വി​നോ​ദ് കു​മാ​ർ, ഡോ. ​അ​വി​നാ​ശ് ഹ​രി​ദാ​സ്, ഡോ. ​ഐ​ശ്വ​ര്യ ഹ​രി​ദാ​സ് എ​ന്നി​വ​ർ സ​ന്ദേ​ശം ന​ല്കി. പി​ആ​ർ​ഒ​മാ​രാ​യ ര​ശ്മി, അ​രോ​മ സൊ​റ, ശ്രീ​കു​മാ​ർ, എ​ച്ച്ആ​ർ മാ​നേ​ജ​ർ കെ.​എ​ൻ. ര​മേ​ഷ്, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സ​ബി​യാ​ബീ​ബി, ഡെ​പ്യൂ​ട്ടി ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ജ​യ​ശ്രി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.

എ​ട​ത്വ: ഡോ​ക്ടേ​ഴ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പാ​ലി​യേ​റ്റീ​വ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു. ത​ല​വ​ടി പ്രാ​ഥ​മി​ക ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​രാ​യ സോ​ണി തോ​മ​സ്, ശ്രീ​ജ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നൂ​പ് പു​ഷ്പാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ മ​ണി​ദാ​സ് വാ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക ഗീ​ത ജ​യ​പ്ര​കാ​ശ്, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ ഷി​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.