മൂ​ലം വ​ള്ളം​ക​ളി ച​ട​ങ്ങു​ക​ളി​ൽ ഒ​തു​ങ്ങും
Wednesday, July 1, 2020 10:11 PM IST
മ​ങ്കൊ​ന്പ്: കോ​വി​ഡ് 19ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​വ​ണ​ത്തെ മൂ​ലം വ​ള്ളം​ക​ളി ച​ട​ങ്ങു​ക​ളി​ൽ ഒ​തു​ങ്ങും. വ​ർ​ഷം​തോ​റും ന​ട​ത്തി​വ​രാ​റു​ള്ള മ​ത്സ​ര​വ​ള്ളം​ക​ളി​യും ആ​ഘോ​ഷ​ങ്ങ​ളും ഒ​ഴി​വാ​ക്കു​മെ​ങ്കി​ലും ജ​ലോ​ത്സ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്പ​ല​പ്പു​ഴ മൂ​ല​ക്കാ​ഴ്ച​യും മ​റ്റ് ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും ന​ട​ത്തും.

ഇ​ന്ന​ലെ താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ആ​ർ​ഡി​ഒ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജ​ലോ​ത്സ​വ​സ​മി​തി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​ന​മാ​യ​ത്. നാ​ലി​നു മൂ​ല​ക്കാ​ഴ്ച​യു​മാ​യി അ​ന്പ​ല​പ്പു​ഴ​യി​ൽ നി​ന്നും ബോ​ട്ടി​ലെ​ത്തു​ന്ന സം​ഘ​ത്തെ ഉ​ച്ച​യ്ക്ക് 12.30ഓ​ടെ ച​ന്പ​ക്കു​ളം മ​ഠ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ൽ സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് പ​ത്തി​ൽ താ​ഴെ വ​രു​ന്ന തു​ഴ​ച്ചി​ൽ​ക്കാ​ർ ക​യ​റു​ന്ന ചു​രു​ള​ൻ വ​ള്ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ സം​ഘ​ത്തെ ച​ന്പ​ക്കു​ളം മാ​പ്പി​ള​ശേ​രി ത​റ​വാ​ട്ടി​ലെ​ത്തി​ക്കും. ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച ശേ​ഷം ച​ന്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് ബ​സ​ലി​ക്ക​യി​ലേ​ക്കു പോ​കും. ഇ​തി​നു​ശേ​ഷം അ​ന്പ​ല​പ്പു​ഴ സം​ഘം മ​ട​ങ്ങും. മൂ​ലം വ​ള്ളം​ക​ളി​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​തി​നു മു​ന്പ് ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് വ​ള്ളം​ക​ളി ഉ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. ആ​ല​പ്പു​ഴ ആ​ർ​ഡി​ഒ എ​സ്. സ​ന്തോ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കു​ട്ട​നാ​ട് ത​ഹ​സി​ൽ​ദാ​ർ ടി.​ഐ. വി​ജ​യ​സേ​ന​ൻ, ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ വി. ​സു​ഗു​ണ​ൻ, എ​സ്. സു​ഭാ​ഷ്, പി.​ രാ​മ​മൂ​ർ​ത്തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മൂ​ല​ക്കാ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ളു​ക​ൾ സം​ഘം ചേ​രു​ന്ന​ത് നി​രോ​ധി​ച്ചിട്ടുള്ള​താ​യി ആ​ർ​ഡി​ഒ എ​സ്. സ​ന്തോ​ഷ്കു​മാ​ർ അ​റി​യി​ച്ചു. അ​ന്പ​ല​പ്പു​ഴ സം​ഘ​ത്തി​നു പു​റ​മേ ജ​ലോ​ത്സ​വ സ​മി​തി​യു​ടെ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ മാ​ത്ര​മാ​കും ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക. മൂ​ല​ക്കാ​ഴ്ച​യ്ക്കാ​യി അ​ല​ങ്ക​രി​ക്കു​ന്ന ചു​രു​ള​ൻ വ​ള്ള​ത്തി​ലും 10 പേ​രി​ൽ താ​ഴെ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.