ജില്ലയിൽ ആ​റു​പേ​ർ​ക്ക് സ​ന്പ​ർ​ക്കം മൂ​ലം രോ​ഗ​ബാ​ധ
Thursday, July 2, 2020 10:31 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 16പേ​ർ​ക്കു കൂ​ടി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ പ​ത്തു​പേ​ർ വി​ദേ​ശ​ത്തു നി​ന്നും എ​ത്തി​യ​വ​രാ​ണ് . ആ​റു​പേ​ർ​ക്ക് സ​ന്പ​ർ​ക്കം മൂ​ല​മാ​ണ് രോ​ഗം വ​ന്ന​ത്. കൊ​ല്ല​ത്ത് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന 29ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച കാ​യം​കു​ളം സ്വ​ദേ​ശി​യു​ടെ ഭാ​ര്യ (60), മ​ക​ൻ (45), മ​രു​മ​ക​ൾ (43), 30ന്് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​റ​ത്തി​കാ​ട് സ്വ​ദേ​ശി​യു​ടെ ഭാ​ര്യ (49), മ​രു​മ​ക​ൻ (35), കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി 26ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച നൂ​റ​നാ​ട് സ്വ​ദേ​ശി​യു​ടെ ഭാ​ര്യ (40) എ​ന്നി​വ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​ത്.
മ​സ്ക​റ്റി​ൽ നി​ന്നും 29ന് ​കൊ​ച്ചി​യി​ൽ എ​ത്തി അ​വി​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി(51), മാ​ന്നാ​ർ സ്വ​ദേ​ശി (47), 30ന് ​കൊ​ച്ചി​യി​ൽ എ​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ത​ല​വ​ടി സ്വ​ദേ​ശി(53), കു​വൈ​റ്റി​ൽ നി​ന്നും 14ന് ​കൊ​ച്ചി​യി​ൽ എ​ത്തി​യ വ​യ​ലാ​ർ സ്വ​ദേ​ശി, 27ന് ​എ​ത്തി​യ തി​രു​വ​ൻ​വ​ണ്ടൂ​ർ സ്വ​ദേ​ശി(45), 16ന്് ​എ​ത്തി​യ നൂ​റ​നാ​ട് സ്വ​ദേ​ശി, 19ന് ​എ​ത്തി​യ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, മ​സ്ക​റ്റി​ൽ നി​ന്നും 11ന് ​കൊ​ച്ചി​യി​ൽ എ​ത്തി​യ പാ​ണാ​വ​ള്ളി സ്വ​ദേ​ശി(59), ദു​ബാ​യി​ൽ നി​ന്നും പ​ത്തി​ന് കൊ​ച്ചി​യി​ൽ എ​ത്തി​യ കാ​വാ​ലം സ്വ​ദേ​ശി, 28ന് ​എ​ത്തി​യ ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി എ​ന്നി​വ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച മ​റ്റു​ള്ള​വ​ർ. ആ​കെ 183പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.
എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഷാ​ർ​ജ​യി​ൽ നി​ന്നും എ​ത്തി​യ ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി ഉ​ൾ​പ്പെ​ടെ ഇ​ന്ന് എ​ട്ടു​പേ​ർ രോ​ഗ​മു​ക്ത​രാ​യി. മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും എ​ത്തി​യ പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി, ചെ​ന്നൈ​യി​ൽ നി​ന്നും എ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​ക​ൾ, കാ​ഞ്ചീ​പു​ര​ത്തു നി​ന്നും എ​ത്തി​യ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി, ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി​നി, കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ കൃ​ഷ്ണ​പു​രം സ്വ​ദേ​ശി, ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ മു​ള​ക്കു​ഴ സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് രോ​ഗ​വി​മു​ക്ത​രാ​യ​ത്. ആ​കെ 141 പേ​ർ രോ​ഗ​മു​ക്ത​രാ​യി
7149 പേ​രാ​ണ് ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ൽ ക്വാ​റ​ന്‍റൈ​നി​ലു​ള്ള​ത്. പ​ത്തു​പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ അ​ഞ്ചു​പേ​രെ​ഒ​ഴി​വാ​ക്കി. ആ​കെ 215 പേ​രാ​ണ് ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ 583 പേ​ർ​ക്ക് പു​തു​താ​യി ക്വാ​റന്‍റൈ​ൻ നി​ർ​ദേ​ശി​ച്ചു. 460 പേ​രെ ഒ​ഴി​വാ​ക്കി. 223 പേ​രാ​ണ് വി​ദേ​ശ​ത്തു നി​ന്നും എ​ത്തി​യ​ത്. 213 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി. 210 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​മു​ണ്ട്.