25 കു​ള​ങ്ങ​ൾ നി​ർ​മി​ച്ച് ജ​ല​സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്ത്
Friday, July 3, 2020 10:37 PM IST
ആ​ല​പ്പു​ഴ: ജ​ല സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 25 കു​ള​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്ത്. വേ​ന​ലി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​രം, മ​ഴ​യി​ലൂ​ടെ ല​ഭി​ക്കു​ന്ന വെ​ള്ളം സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​ക്ക് രൂ​പം കൊ​ടു​ത്ത​ത്. പു​തി​യ കു​ള​ങ്ങ​ൾ​ക്കൊ​പ്പം ത​ന്നെ നാ​ശോ​ന്മു​ഖ​മാ​യ കു​ള​ങ്ങ​ളും പ​ദ്ധ​തി​വ​ഴി പു​ന​രു​ദ്ധാ​ര​ണം ചെ​യ്തു. മ​ഹാ​ത്മാ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി വ​ഴി ര​ണ്ട​ര​വ​ർ​ഷം കൊ​ണ്ടാ​ണ് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ കു​ള​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

കു​ള​നി​ർ​മാ​ണ​ത്തി​നു ശേ​ഷം തി​ട്ട​ക​ളി​ൽ ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ച്ച് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി. മ​ണ്ണി​ടി​ച്ചി​ൽ ത​ട​യാ​നും ഭൂ​മി​യി​ലേ​ക്ക് പ​ര​മാ​വ​ധി ജ​ലം ആ​ഴ്ന്നി​റ​ങ്ങു​ന്ന​തി​നും ഇ​തു സ​ഹാ​യ​ക​മാ​കും.

പൂ​ർ​ത്തി​യാ​യ കു​ള​ങ്ങ​ളി​ൽ ഫി​ഷ​റീ​സ് വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് മ​ത്സ്യ​കൃ​ഷി തു​ട​ങ്ങാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് പു​ല​രി പ​റ​ഞ്ഞു.