മ​രി​യാ​പു​ര​ത്ത് അ​റ​വുമാ​ലി​ന്യം ത​ള്ളി
Friday, July 3, 2020 10:40 PM IST
എ​ട​ത്വ: അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യി​ൽ മ​രി​യാ​പു​രം ജം​ഗ്ഷ​നു സ​മീ​പം വീ​ണ്ടും അ​റ​വു മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ. കോ​ഴി വേ​സ്റ്റു​ക​ൾ ചാ​ക്കി​ൽ നി​റ​ച്ച നി​ല​യി​ലാ​ണ് ത​ള്ളി​യ​ത്. ചാ​ക്ക് പൊ​ട്ടി അ​റ​വു മാ​ലി​ന്യ​ങ്ങ​ൾ നി​ര​ന്നി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ത​ള്ളി​യ​താ​കാ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ഇ​തേ സ്ഥ​ല​ത്ത് അ​റ​വു മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു. ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പ് ക​ക്കൂ​സ് മാ​ലി​ന്യ​വും ഇ​വി​ടെ ത​ള്ളി​യി​ട്ടു​ണ്ട്. മ​രി​യാ​പു​ര​ത്ത് മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ​തോ​ടെ വാ​ഹ​ന-​കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ മൂ​ക്ക് പൊ​ത്തി​വേ​ണം ക​ട​ന്നു​പോ​കാ​ൻ.
ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വ് ന​ൽ​കി​യ​തോ​ടെ നാ​ലു ത​വ​ണ​യാ​ണ് ഇ​വി​ടെ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത്. മ​ഴ​ക്കാ​ല​പൂ​ർ​വ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് മാ​ലി​ന്യം ത​ള്ള​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ന​യാ​യി തീ​രു​ന്ന​ത്. പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.