തോ​ട്ട​പ്പ​ള്ളി​യി​ൽ വീ​ണ്ടും മ​ണ​ൽ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം
Sunday, July 12, 2020 10:26 PM IST
അ​ന്പ​ല​പ്പു​ഴ: ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് തോ​ട്ട​പ്പ​ള്ളി​യി​ൽ വീ​ണ്ടും മ​ണ​ൽ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് 20 ഓ​ളം ടി​പ്പ​റു​ക​ളി​ലാ​യി മ​ണ​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പൊ​ഴി​മു​ഖ​ത്തു​നി​ന്ന് മ​ണ​ൽ കി​ഴ​ക്കു ഭാ​ഗ​ത്തേ​ക്ക് നീ​ക്കാ​ൻ അ​ഞ്ചു ടി​പ്പ​റു​ക​ൾ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന്‍റെ മ​റ​വി​ൽ 20 ടി​പ്പ​റു​ക​ളാ​ണ് കെഎം​എം​എ​ൽ എ​ത്തി​ച്ച​ത്. ഇ​തു​പ​യോ​ഗി​ച്ച് ക​രി​മ​ണ​ൽ കൊ​ണ്ടു പോ​കാ​നു​ള്ള ശ്ര​മ​മാ​ണ് സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്.
പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ അ​ന്പ​ല​പ്പു​ഴ ത​ഹ​സി​ൽ​ദാ​ർ സ്ഥ​ല​ത്തെ​ത്തി. അ​ഞ്ചു​ടി​പ്പ​റു​ക​ളൊ​ഴി​കെ മ​റ്റു​ള്ള​വ നീ​ക്കം ചെ​യ്യാ​നും മ​ണ​ൽ പു​റ​ത്തു കൊ​ണ്ടു പോ​ക​രു​തെ​ന്നും ത​ഹ​സീ​ൽ​ദാ​ർ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. നി​ർ​ദേ​ശം മ​റി​ക​ട​ന്ന് ക​രി​മ​ണ​ൽ ക​ട​ത്ത് ന​ട​ത്തു​ന്ന​തി​നെ​തി​രെ ജാ​ഗ്ര​ത തു​ട​രു​മെ​ന്ന് സ​മ​ര സ​മി​തി അ​റി​യി​ച്ചു.
കോ​വി​ഡ് ആ​ശ​ങ്ക ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഒ​ന്ന​ര മാ​സ​ത്തി​ല​ധി​ക​മാ​യി തോ​ട്ട​പ്പ​ള്ളി​യി​ൽ പൊ​ഴി മു​റി​ക്ക​ലി​ന്‍റെ മ​റ​വി​ൽ ന​ട​ന്നു വ​ന്ന മ​ണ​ലെ​ടു​പ്പ് നി​ർ​ത്തി​വ​യ്ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ട​ത്.