ജ​നു​വ​രി​യി​ൽ ലോ​ട്ട​റി​യ​ടി​ച്ചി​ട്ടും പണം ഇ​തു​വ​രെ കി​ട്ടി​യി​ല്ലെന്ന്
Monday, August 3, 2020 10:35 PM IST
അ​ന്പ​ല​പ്പു​ഴ: ടി​ക്ക​റ്റ് ന​ന്പ​ർ-കെഎ​ൻ 298, പി.​കെ. 337608 ഭാ​ഗ്യ​ദേ​വ​ത 70 ല​ക്ഷം ക​നി​ഞ്ഞു. എ​ന്നാ​ൽ രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ൽ അ​ടു​പ്പി​ൽ തീ ​പു​ക​യ​ണ​മെ​ങ്കി​ൽ കൂ​ലി​പ്പ​ണി ത​ന്നെ ആ​ശ്ര​യം. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ചെ​ന്ന​യ്ക്ക​ൽ സി.​ആ​ർ. രാ​ജേ​ഷാ​ണ് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കാ​രു​ണ്യ പ്ല​സ് ലോ​ട്ട​റി ടി​ക്ക​റ്റി​ലൂ​ടെ ല​ക്ഷാ​ധി​പ​തി​യാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം പ​ണം കി​ട്ടാ​തെ വ​ല​യു​ന്ന​ത്. കൂ​ലി​പ്പ​ണി​യെ​ടു​ത്തു ജീ​വി​ക്കു​ന്ന രാ​ജേ​ഷി​ന് 2020 ജ​നു​വ​രി ഒ​ന്പ​തി​നാ​ണ് പു​ന്ന​പ്ര ക​പ്പ​ക്ക​ട ജം​ഗ്ഷ​നി​ൽ വ​ച്ച് എ​ടു​ത്ത ലോ​ട്ട​റി അ​ടി​ക്കു​ന്ന​ത്. അ​ന്ന് 25 ടി​ക്ക​റ്റാ​ണ് രാ​ജേ​ഷ് എ​ടു​ത്ത​ത്. കാ​ന​റ ബാ​ങ്ക് ആ​ല​പ്പു​ഴ ശാ​ഖ​യി​ൽ ടി​ക്ക​റ്റ് എ​ൽ​പ്പി​ച്ചു. അ​ന്നുമു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ ലോ​ട്ട​റി ഓ​ഫി​സി​ലേ​ക്കു വി​ളി​ക്കു​ന്പോ​ൾ ഡ​യ​റ​ക്ട​ർ സ്ഥ​ല​ത്തി​ല്ല, വി​ളി​ക്കാം എ​ന്നു​ള്ള മ​റു​പ​ടി​യാ​ണ് രാ​ജേ​ഷി​നു ല​ഭി​ക്കു​ന്ന​ത്. ബാ​ങ്കു​കാ​രും ലോ​ട്ട​റി ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഇ​തേ മ​റു​പ​ടി​യാ​ണ് കി​ട്ടി​യ​തെ​ന്ന് രാ​ജേ​ഷ് പ​റ​യു​ന്നു. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ രാ​ജേ​ഷി​ന് ഈ ​പ​ണം കി​ട്ടി​യി​ട്ട് സ്വ​ന്ത​മാ​യി ഒ​രു ഭ​വ​നം നി​ർ​മി​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. നി​ത്യവ്യ​ത്തി​ക്കു വ​ക​യി​ല്ലാ​ത്ത സ​ഹോ​ദ​രി​യു​ടെ​യും കു​ടു​ംബ​ത്തെ​യും സ​ഹാ​യി​ക്ക​ണ​ം. എ​ന്നാ​ൽ പണ ത്തിനായി കാ​ത്തി​രി​ക്കു​ക​യാ​ണ് രാ​ജേ​ഷും കു​ടും​ബ​വും.