കോ​വി​ഡ് ഫ​ലം വൈ​കു​ന്നു; ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ൽ
Tuesday, August 4, 2020 10:42 PM IST
മാ​ങ്കാം​കു​ഴി: ഒ​രു വാ​ർ​ഡ് മെ​ംബർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വീ​ണ്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യെ​ങ്കി​ലും ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് പ​ഞ്ച​യാ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മാ​വേ​ലി​ക്ക​ര അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി പ​ഞ്ചാ​യ​ത്തും പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് പ​ഞ്ച​യാ​ത്ത് വീ​ണ്ടും തു​റ​ന്ന് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. പ​ഞ്ചാ​യ​ത്തംഗത്തിനു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള 89 പേ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സ്ര​വ പ​രി​ശോ​ധ​ന അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തി​യി​രു​ന്നു.
ജീ​വ​ന​ക്കാ​ർ ഒ​ഴി​കെ എ​ല്ലാ​വ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ഇ​തി​ൽ ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ, പ​ഞ്ച​യാ​ത്ത് പ്ര​സി​ഡ​ന്‍റ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ഡോ​ക്ട​ർ, പ​ഞ്ചാ​യ​ത്ത് മെ​ംബർ​മാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാം ഉ​ൾ​പ്പെ​ടും. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ഞ്ചാ​യ​ത്തി​ലെ സൂ​പ്ര​ണ്ട് ഉ​ൾപ്പെടെ ഏ​ഴു​ ജീ​വ​ന​ക്കാ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ല്ല. ഇ​തോ​ടെ ഫ​ലം കാ​ത്ത് ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ർ വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യു​ക​യാ​ണ്. ജീ​വ​ന​ക്കാ​ർ കൂ​ട്ട​ത്തോ​ടെ എ​ത്താ​ൻ ക​ഴി​യാ​ത്ത​തു മൂ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും ഇ​പ്പോ​ൾ താ​ളം തെ​റ്റി​യ നി​ല​യി​ലാ​ണ്. ഇ​തി​നി​ട​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച പ​ഞ്ചാ​യ​ത്തംഗത്തിന്‍റെ രോ​ഗം ഭേ​ദ​മാ​യി. ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ആ​യി വീ​ട്ടി​ലെ​ത്തു​ക​യും ചെ​യ്തു.