ലൈ​ഫ് മി​ഷ​ൻ: 2017ൽ ​വി​ട്ടു പോ​യി​ട്ടു​ള്ള​യാ​ളു​ക​ൾ​ക്കും ശേ​ഷം അ​ർ​ഹ​ത നേ​ടി​യി​ട്ടു​ള്ള​വ​ർ​ക്കും അ​വ​സ​രം
Thursday, August 6, 2020 10:05 PM IST
ആ​ല​പ്പു​ഴ: ലൈ​ഫ് മി​ഷ​ൻ 2017ൽ ​ത​യാ​റാ​ക്കി​യ ലി​സ്റ്റി​ൽ നി​ന്നും വി​ട്ടു​പോ​യി​ട്ടു​ള്ള ആ​ളു​ക​ളെ​യും അ​തി​നു​ശേ​ഷം അ​ർ​ഹ​ത നേ​ടി​യി​ട്ടു​ള്ള ആ​ളു​ക​ളെ​യും ചേ​ർ​ക്കു​ന്ന​തി​നു വേ​ണ്ടി​യി​ട്ടാ​ണ് ലൈ​ഫ് മി​ഷ​ൻ 2020 എ​ന്ന അ​പേ​ക്ഷ വി​ളി​ച്ചി​രി​ക്കു​ന്ന​ത്. 2017ൽ ​ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​രു​ടെ​യും ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​രു​ടെ​യും ര​ണ്ടു ലി​സ്റ്റു​ക​ളാ​ണ് ത​യാ​റാ​ക്കി​യ​ത്. അ​തി​ൽ ഭു​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​രു​ടെ പ​ട്ടി​ക​യി​ൽ അ​ന്ന​ത്തെ മാ​ന​ദ​ണ്ഡം വ​ച്ച് അ​ർ​ഹ​രാ​യി​ട്ടു​ള്ള എ​ല്ലാ​വ​ർ​ക്കും ത​ന്നെ വീ​ട് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ആ ​ലി​സ്റ്റി​ൽ റേ​ഷ​ൻ കാ​ർ​ഡ് 2017ന് ​ശേ​ഷം കി​ട്ടി​യ​വ​ർ, അ​ന്ന​ത്തെ വീ​ടു​ണ്ടാ​യി​രു​ന്ന​തു ജീ​ർ​ണി​ച്ച് തീ​ർ​ത്തും വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത​താ​യി മാ​റി​യി​രി​ക്കു​ന്ന​വ​ർ ആ​യി​ട്ടു​ള്ള ആ​ളു​ക​ൾ ആ ​ലി​സ്റ്റി​ൽ ഉ​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾ പു​തി​യ മാ​ന​ദ​ണ്ഡ​പ്ര​കാ​രം അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​രാ​ണെ​ങ്കി​ൽ പു​തു​താ​യി അ​പേ​ക്ഷ ന​ൽ​ക​ണം. ഭൂ​ര​ഹി​ത ഭ​വ​ന ര​ഹി​ത​രു​ടെ പ​ട്ടി​ക​യു​ടെ കാ​ര്യ​ത്തി​ൽ
ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും രേ​ഖ​ക​ൾ ന​ൽ​കി അ​ർ​ഹ​ത തെ​ളി​യി​ച്ചി​ട്ടു​ള്ള ആ​ൾ​ക്കാ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. അ​വ​രു​ടെ കാ​ര്യ​ത്തി​ൽ ഭൂ​മി​യും വീ​ടും ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഈ ​വ​ർ​ഷം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ്. അ​വ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്ക​ണ​മെ​ന്നി​ല്ല. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ഭാ​ഗ​ങ്ങ​ളു​ടെ വ​കു​പ്പു​ക​ൾ ലൈ​ഫ് ലി​സ്റ്റി​ൽ നി​ന്നും വി​ട്ടു​പോ​യി​ട്ടു​ള്ള ആ​ളു​ക​ളു​ടെ ഒ​രു പ​ട്ടി​ക ത​യാ​റാ​ക്കി ന​ൽ​കു​ക​യും അ​തു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ആ ​പ​ട്ടി​ക​യി​ലു​ള്ള ആ​ളു​ക​ളും ഈ ​ലൈ​ഫ് 2020 യി​ലേ​ക്ക് പു​തു​താ​യി അ​പേ​ക്ഷി​ക്കേ​ണ്ട കാ​ര്യ​മി​ല്ല.