ജി​ല്ല​യി​ൽ ക്യാ​ന്പു​ക​ളി​ലു​ള്ള​ത് ആ​യി​ര​ത്തി​ല​ധി​കം പേ​ർ
Saturday, August 8, 2020 10:08 PM IST
ആ​ല​പ്പു​ഴ/ മ​ങ്കൊ​ന്പ്: ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ പ​ത്തു​ക്യാ​ന്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന​ത് ആ​യി​ര​ത്തി​ല​ധി​കം പേ​ർ. ഔ ദ്യോ​ ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു​വ​രെ 24 ക്യാ​ന്പു​ക​ളി​ലാ​യി 222 കു​ടും​ബ​ങ്ങ​ളാ​ണ് ക​ഴി​യു​ന്ന​ത്. 884 പേ​രാ​ണ് ക്യാ​ന്പു​ക​ളി​ലു​ള്ള​ത്. എ​ന്നാ​ൽ കു​ട്ട​നാ​ട്ടി​ലും ചെ​ങ്ങ​ന്നൂ​ർ മേ​ഖ​ല​യി​ലു​മ​ട​ക്കം ഇ​തി​ൽ കൂ​ടു​ത​ൽ പേ​ർ ക്യാ​ന്പു​ക​ളി​ലേ​ക്കും താ​ത്കാ​ലി​ക ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്കും മാ​റി​യ​താ​യാ​ണ് സൂ​ച​ന.

ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം ചെ​ങ്ങ​ന്നൂ​രി​ൽ 17ഉും ​മാ​വേ​ലി​ക്ക​ര​യി​ൽ ര​ണ്ടും കു​ട്ട​നാ​ട്ടി​ൽ മൂ​ന്നും ചേ​ർ​ത്ത​ല​യി​ലും കാ​ർ​ത്തി​കപ്പ​ള്ളി​യി​ലും ഓ​രോ ക്യാ​ന്പു​ക​ളു​മാ​ണ് തു​റ​ന്നി​ട്ടു​ള്ള​ത്. ക്യാ​ന്പി​ലു​ള്ള​വ​രി​ൽ 335 പേ​ർ സ്ത്രീ​ക​ളും 351 പേ​ർ പു​രു​ഷ​ൻ​മാ​രും 108 പേ​ർ കു​ട്ടി​ക​ളു​മാ​ണ്. 22 മു​തി​ർ​ന്ന​വ​രും ര​ണ്ടു ഗ​ർ​ഭി​ണി​ക​ളും ക്യാ​ന്പി​ലു​ണ്ട്. ഇ​തി​നി​ടെ മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള 25 രോ​ഗി​ക​ളെ ആ​ല​പ്പു​ഴ റെ​യ്ബാ​നി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചു. മെ​ഡി​ക്ക​ൽ ടീം, ​സെ​ക്യൂ​രി​റ്റി അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ റെ​യ്ബാ​നി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യി​ട്ടു​മു​ണ്ട്.

ഇ​ന്ന​ല​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് കെഎസ്ഇ​ബി​ക്ക് 13,71,000 രൂ​പ​യു​ടെ ന​ഷ്ട​വു​മു​ണ്ടാ​യി. 3,26,200 രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് ഇ​ന്ന​ലെ ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ലൊ​ട്ടാ​കെ 20 വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​ട്ടു​ള്ള​ത്. കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പു വീ​ണ്ടും ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും, ക​ഞ്ഞി​വീ​ഴ്ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളും ആ​രം​ഭി​ച്ചു തു​ട​ങ്ങി. കാ​വാ​ല​ത്തും ത​ല​വ​ടി​യി​ലു​മാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്നു കൂ​ടു​ത​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് കു​ട്ട​നാ​ട് താ​ലൂ​ക്കാ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്നു ല​ഭി​ക്കു​ന്ന വി​വ​രം. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യ കു​ട്ട​നാ​ട്ടി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ഞ്ഞി​വീ​ഴ്ത്ത​ൽ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ചു തു​ട​ങ്ങി. എ​ന്നാ​ൽ ഇ​വ​യു​ടെ വ്യ​ക്ത​മാ​യ ക​ണ​ക്കു​ക​ൾ ല​ഭ്യ​മ​ല്ല.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ ഉ​ള്ള​തി​നാ​ൽ പ​ന്പാ​ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ന്പാ ഡാ​മി​ൽ ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ​ന്പാ​ന​ദി​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ ആ​യ ചെ​ങ്ങ​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി, ചെ​റു​ത​ന, മാ​ന്നാ​ർ തി​രു​വ​ൻ​വ​ണ്ടൂ​ർ, പാ​ണ്ട​നാ​ട്, ചെ​ന്നി​ത്ത​ല, തൃ​പ്പെ​രു​ന്തു​റ, വീ​യ​പു​രം, കു​മാ​ര​പു​രം, കു​ട്ട​നാ​ട് നി​വാ​സി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ന​ദി​ക​ളി​ൽ ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

പ​ന്പാ ന​ദി​യു​ടെ കൈ​വ​ഴി​ക​ളി​ലെ തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​നും ത​ഹ​സി​ൽ​ദാ​ർ​മാ​ർ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ക്കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.