കാർത്തികപ്പള്ളി താലൂക്കിൽ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശ​ം
Saturday, August 8, 2020 10:10 PM IST
ഹ​രി​പ്പാ​ട് : കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന​ലെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. നി​ര​വ​ധി മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണു റോ​ഡ് ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം സ്തം​ഭ​ച്ചു.
കാ​ർ​ത്തി​ക​പ്പ​ള്ളി പു​തു​ക്കു​ണ്ട​ത്ത് ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യു​ടെ വീ​ടി​നു​മുക​ളി​ൽ മ​രം വീ​ണു വീ​ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഹ​രി​പ്പാ​ട് ടൗ​ൺ​ഹാ​ൾ ജം​ഗ്ഷ​ന് സ​മീ​പം തു​ലാം പ​റ​മ്പ് വ​ട​ക്ക് ര​ജ​നി ഭ​വ​നി​ൽ ര​വീ​ന്ദ്ര​ന്‍റെ ലോ​ട്ട​റി ക​ട കൂ​റ്റ​ൻ മാ​വ് വീ​ണു ത​ക​ർ​ന്നു. ഹൈ​വേ​യി​ൽ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ടി ​കെ എം ​കോ​ള​ജ് ജം​ഗ്ഷ​ന് സ​മീ​പം റോ​ഡി​ലേ​ക്ക് മ​രം വീ​ണു റോ​ഡ് ഗ​താ​ഗ​തം മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ട്ടു. ഹ​രി​പ്പാ​ട് വീ​യ​പു​രം റോ​ഡി​ൽ എ​സ്ബി​ടി ബാ​ങ്കി​ന് സ​മീ​പം റോ​ഡി​നു കു​റു​കെ​മ​രം​വീ​ണ് മൂ​ന്നു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു .
മാ​ധ​വ ജം​ഗ്ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ശ​ശി​ക​ല ഹോ​ട്ട​ലി​ൽ വെ​ള്ളം ക​യ​റി ക​ട​യ്ക്കു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ഫ്രി​ഡ്ജ്, ഗ്രൈ​ൻ​ഡ​ർ മോ​ട്ടോ​ർ എ​ന്നി​വ കേ​ടാ​യി. പ​ല​ച​ര​ക്ക് സാ​ധ​നം, പ​ച്ച​ക്ക​റി എ​ന്നി​വ വെ​ള്ളം ക​യ​റി ന​ശി​ച്ചു. അ​മ്പ​തി​നാ​യി​രം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​യി റോ​ഡി​ൽ വീ​ണ മ​ര​ങ്ങ​ൾ അ​ഗ്നി​ര​ക്ഷാ​സേ​ന, പോ​ലീ​സ്, ഹ​രി​പ്പാ​ട് എ​മ​ർ​ജ​ൻ​സി റെ​സ്ക്യൂ ടീം ​പ്ര​വ​ർ​ത്ത​ക​ർ, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രം വെ​ട്ടി മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു