മ​ഴ​യും മ​ട​വീ​ഴ്ച​യും; ദു​രി​ത​ച്ചു​ഴി​യി​ൽ ക​ർ​ഷ​ക​ർ
Tuesday, August 11, 2020 10:14 PM IST
ആ​ല​പ്പു​ഴ: ക​ന​ത്ത മ​ഴും മ​ട​വീ​ഴ്ച​യും മൂ​ലം ദു​രി​ത​ച്ചു​ഴി​യി​ലാ​യി ക​ർ​ഷ​ക​ർ. മ​ട​വീ​ഴ്ച​യി​ൽ ര​ണ്ടാം​കൃ​ഷി ന​ട​ത്തി​യ ഭൂ​രി​ഭാ​ഗം ഇ​ട​ങ്ങ​ളി​ലും മ​ട​വീ​ണ​പ്പോ​ൾ ക​ർ​ഷ​ക​രു​ടെ ദി​വ​സ​ങ്ങ​ൾ നീ​ണ്ട പ്ര​യ​ത്ന​മാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്.
ഇ​നി​യും മ​ട​വീ​ഴ്ചഭീ​തി​യി​ൽ പാ​ട​ങ്ങ​ൾ നി​ൽ​ക്കു​ന്നു​വെ​ന്ന​തും പ​ല​രു​ടെ​യും ച​ങ്കി​ടി​പ്പി​ന് ആ​ക്കം കൂ​ട്ടു​ന്നു. 58 ദി​വ​സ​ത്തോ​ള​മെത്തി​യ നെ​ൽ​ച്ചെ​ടി​ക​ളാ​ണ് പ​ല​രു​ടെ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്. ഇ​തോ​ടൊ​പ്പം ക​രക്കൃഷി​ക്കും കാ​ര്യ​മാ​യ ന​ഷ്ടം സം​ഭ​വി​ച്ചു. വി​ള​വെ​ടു​പ്പി​നെ​ത്തി​യ​തും ഓ​ണ​ത്തെ മു​ന്നി​ൽ​ക്ക​ണ്ട് കൃ​ഷി ചെ​യ്ത​തു​മാ​യ പ​ച്ച​ക്ക​റി​ക​ളും പ​ല​യി​ട​ത്തും ന​ശി​ച്ചു. കൊ​റോ​ണ​യ്ക്കൊ​പ്പം മ​ഴ​യും നാ​ശം വി​ത​ച്ച​തോ​ടെ ഇ​രുട്ട​ടി കി​ട്ടി​യ​പോ​ലെ​യാ​യി ക​ർ​ഷ​ക​രി​ൽ ഏ​റി​യ​പ​ങ്കും. ക​ര​ക്കൃ​ഷി​യും നെ​ൽ​ക്കൃഷി​യു​മു​ൾ​പ്പ​ടെ ഇ​തു​വ​രെ ഏ​ക​ദേ​ശം 78.16 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​മു​ണ്ടാ​യ​താ​യാ​ണ് ഒൗ​ദ്യോ​ഗി​ക വി​വ​രം.
മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ക്കു​റി ചി​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ര​ണ്ടാം​കൃ​ഷി​യി​റ​ക്കി​യി​രു​ന്നു​മി​ല്ല. ഏ​ക​ദേ​ശം 717 ഹെ​ക്ട​റോ​ളം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ര​ണ്ടാം​കൃ​ഷി ചെ​യ്തി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഇ​തി​ൽത​ന്നെ പ​ല​യി​ട​ത്തും മ​ട​യും വീ​ണു. ക​രു​വേ​ലി, കൊ​ന്പ​ൻ​കു​ഴി, കോ​നാ​ട്ടു​ക​രി, മാ​ത്തൂ​ർ, കൈ​ന​ക​രി വ​ലി​യ​തു​രു​ത്ത്, വേ​ണാ​ട്ടു​കാ​ട് കി​ഴ​ക്കേ​ക്ക​രി മാ​ട​ത്താ​നി​ക്ക​രി, നെ​ടു​മു​ടി​പ​ടി​ഞ്ഞാ​റേ തു​ന്പു​വി​രു​ത്തി, വാ​വ​ക്കാ​ട് വ​ട​ക്ക്, ഗൊ​വേ​ന്ത, ദേ​വ​സ്വംക​രി, ച​ന്പ​ക്കു​ളം മൂ​ല​പ​ള്ളി​ക്കാ​ട്, കു​ന്നു​മ്മ ചെ​ത്തു​ത​റ​ക്ക​രി, ചെ​ന്പ​ടി ച​ക്ക​ങ്ക​രി, വ​ട​ക​ര ഇ​ട​ശേ​രി വ​ര​ന്പി​ന​കം, പ​ച്ച മൂ​ക്കോ​ടി തെ​ക്ക്, ദേ​വ​സ്വം വ​ര​ന്പി​ന​കം, ത​ക​ഴി കൊ​ല്ലം​പ​റ​ന്പ്, ചു​ങ്കം ഇ​ട​ച്ചു​ങ്കം തു​ട​ങ്ങി നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​യി മ​ട​വീ​ണ​ത്.
ക​രു​വേ​ലി-​കൊ​ന്പ​നാ​കു​ഴി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ട​വീ​ണ​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന 151 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സെ​ന്‍റ് പോ​ൾ​സ് സി​എ​സ്ഐ പ​ള്ളി​യും ത​ക​ർ​ന്നി​രു​ന്നു. അ​ൾ​ത്താ​ര​യ​ട​ക്കം അ​ടി​ത്ത​റ​വ​രെ ഇ​ള​ക്കി​യാ​ണ് വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കു​ണ്ടാ​യ​ത്.
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് പ​റ​വൂ​ർ കി​ഴ​ക്ക് മു​ന്നൂ​റ്റും പാ​ട​ശേ​ഖ​ര​ത്തെ മ​ട വീ​ഴ്ച​യി​ൽ പാ​ട​ശേ​ഖ​ര സ​മി​തി​ക്ക് ന​ഷ്ടം21 ല​ക്ഷം രൂ​പ. 55 ഏ​ക്ക​റു​ള്ള ഇ​വി​ടെ 49 ക​ർ​ഷ​ക​രാ​ണു​ള്ള​ത്.
ഏ​ക്ക​റി​ന് 38,000 രൂ​പ വ​രെ ചെ​ല​വി​ട്ടാ​ണ് കൃ​ഷി ചെ​യ്ത​ത്. 40 ദി​വ​സം വ​രെ പ്രാ​യ​മാ​യ നെ​ൽ​ച്ചെ​ടി​ക​ളാ​ണ് മ​ട​വീ​ഴ്ച​യി​ൽ ന​ശി​ച്ച​ത്. 11 മീ​റ്റ​ർ നീ​ള​ത്തി​ലും ര​ണ്ടു​മീ​റ്റ​ർ താ​ഴ്ച​യി​ലു​മാ​ണ് മ​ട വീ​ണ​ത്. പാ​ട​ശേ​ഖ​ര​ത്തി​ന് പു​റം ബ​ണ്ടി​ല്ലാ​ത്ത​താ​ണ് മ​ട വീ​ഴ്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.