കാ​യം​കു​ളം മാ​ര്‍​ക്ക​റ്റ് നാളെ തു​റ​ക്കും
Wednesday, August 12, 2020 10:35 PM IST
ആ​ല​പ്പു​ഴ: നാ​ളെ മു​ത​ല്‍ കാ​യം​കു​ളം മാ​ര്‍​ക്ക​റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ന്നുകൊ​ടു​ക്കാ​ന്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. നാ​ളെ പു​ല​ര്‍​ച്ചെ നാ​ലു​മു​ത​ലാ​യി​രി​ക്കും പ്ര​വ​ര്‍​ത്തി​ക്കു​ക. എ​ല്ലാ ദി​വ​സ​വും രാ​ത്രി 12 മ​ണി മു​ത​ല്‍ രാ​വി​ലെ ആ​റു​വ​രെ ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നു​ള്‍​പ്പെ​ടെ ച​ര​ക്കു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ലോ​ഡ് ഇ​റ​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കും. ച​ര​ക്ക് ഇ​റ​ക്കി​യ വാ​ഹ​ന​ങ്ങ​ള്‍ ന​ഗ​ര​സ​ഭ വ​ക റ​യി​ല്‍​വേ ടെ​ര്‍​മി​ന​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം. ലോ​റി ഡ്രൈ​വ​ര്‍​മാ​ര്‍​, ക്ലീ​ന​ര്‍​മാ​ര്‍​ക്ക് ന​ഗ​ര​സ​ഭാ വ​ക കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍, വി​ശ്ര​മ​കേ​ന്ദ്രം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കും.
ദി​വ​സ​വും രാ​വി​ലെ ആ​റു​മു​ത​ല്‍ ഒ​മ്പ​തു​വ​രെ റീ​ട്ടെയി​ല്‍ വ്യാ​പാ​ര​ത്തി​നാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് ക​ട​ക​ളി​ല്‍നി​ന്നും​ ചെ​റി​യ വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു ലോ​ഡ് ക​യ​റ്റു​ന്ന​തി​നും അ​നു​മ​തി ന​ല്‍​കും. ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തുമു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ യാ​തൊ​രു വാ​ഹ​ന​ങ്ങ​ളു​ടെ​യും പാ​ര്‍​ക്കിം​ഗ് മാ​ര്‍​ക്ക​റ്റി​ല്‍ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. ഈ ​സ​മ​യ​ത്ത് മാ​ത്രം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ മാ​ത്രം മാ​ര്‍​ക്ക​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വാ​ദം ന​ല്കും. മാ​ര്‍​ക്ക​റ്റി​ലേ​ക്ക് ക​യ​റു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വ​ഴി സം​ബ​ന്ധി​ച്ച ക്ര​മീ​ക​ര​ണം സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ കാ​യം​കു​ളം പോ​ലീ​സു​മാ​യി ആ​ലോ​ചി​ച്ച് നി​ര്‍​വ​ഹി​ക്കും.
ഞാ​യ​റാ​ഴ്ച ദി​വ​സം മാ​ര്‍​ക്ക​റ്റ് സ​മ്പൂ​ര്‍​ണ​മാ​യി അ​ട​ച്ചു​കൊ​ണ്ട് ശു​ചീ​ക​ര​ണം ന​ട​ത്തും. ഒ​രു ദി​വ​സം 30 ഹെ​വി ച​ര​ക്കു​വാ​ഹ​ന​ങ്ങ​ള്‍​ക്ക് മാ​ത്ര​മേ മാ​ര്‍​ക്ക​റ്റി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. ഓ​രോ സ്ഥാ​പ​ന​ത്തി​ലും ലോ​ഡു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ത്തി​ന്‍റെ വി​വ​രം, ഡ്രൈ​വ​റു​ടെ പേ​ര്, മേ​ല്‍​വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, ലോ​ഡ് ഇ​റ​ക്കി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​ര്, മേ​ല്‍​വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ പ്ര​ത്യേ​ക ര​ജി​സ്റ്റ​റി​ല്‍ സൂ​ക്ഷി​ക്കേ​ണ്ട​തും ഇ​ത് ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ടു​ന്ന സ​മ​യ​ത്ത് പ​രി​ശോ​ധ​ന​യ്ക്കാ​യി ഹാ​ജ​രാ​ക്കേ​ണ്ട​തു​മാ​ണ്. കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍​ട്ട​ല്‍ വ​ഴി ന​ല്‍​കു​ന്ന ഡി​ജി​റ്റ​ല്‍ ര​ജി​സ്റ്റ​ര്‍ സേ​വ​ന​വും മാ​ര്‍​ക്ക​റ്റി​ലെ ക​ട​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ എ​ത്തു​ന്ന വ്യ​ക്തി​ക​ളു​ടെ പേ​ര് വി​വ​രം ര​ജി​സ്റ്റ​റി​ല്‍ എ​ഴു​തി സൂ​ക്ഷി​ക്ക​ണം.
എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും കൈക​ഴു​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം, സാ​നി​റ്റൈ​സ​ര്‍, സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ല്‍ എ​ന്നി​വ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്ക​ണം. ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ ഒ​രു സ​മ​യം നാ​ലു​പേ​ര്‍​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​വൂ. എ​ല്ലാ വ്യാ​പാ​രി​ക​ളും കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക​ണം.
ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന സ​മ​യ​ത്ത് ബ​ന്ധ​പ്പെ​ട്ട കോ​വി​ഡ് ടെ​സ്റ്റ് സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. കാ​യം​കു​ളം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു ജ​ന​കീ​യ​മേ​ല്‍​നോ​ട്ട ക​മ്മി​റ്റി മാ​ര്‍​ക്ക​റ്റി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കും.