ക​രക​ണ്ടാ​ലും കു​ട്ട​നാ​ട്ടു​കാ​ര്‍​ക്ക് ക​ദ​നം മാ​ത്രം
Thursday, August 13, 2020 10:13 PM IST
എ​ട​ത്വ: മ​ഴ ശ​മി​ച്ചു, കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വു നി​ല​ച്ചു. ക​ര​ക​ണ്ടാ​ലും കു​ട്ട​നാ​ട്ടു​കാ​ര്‍​ക്കു ക​ദ​നം മാ​ത്രം. വെ​ള്ളം ഉ​യ​ര്‍​ന്ന​തോ​ടെ പ​ലാ​യ​നം ചെ​യ്ത കു​ട്ട​നാ​ട്ടു​കാ​ര്‍ തി​രി​കെ വീ​ട്ടി​ലെ​ത്തു​മ്പോ​ഴാ​ണ് ഇ​നി​യു​ള്ള ദു​രി​തം അ​വ​ശേ​ഷി​ക്കു​ന്ന​ത്. അ​ര​യോ​ളം വെ​ള്ളം ക​യ​റി​യ വീ​ടു​ക​ള്‍ നി​ര​വ​ധി​യു​ണ്ട്. വെ​ള്ളം ഒ​ഴി​യു​ന്ന വീ​ടു​ക​ളി​ലെ ശു​ചീ​ക​ര​ണ​വും ഇ​ല​ക്ട്രി​ക്, ഇ​ല​ക്‌ട്രോണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍​ക്കു​ന്ന​തും തീ​രാ​ദു​രി​ത​മാ​ണ്. 2018 ലെ ​പ്ര​ള​യ​ത്തി​നു സ​മാ​ന​മാ​യി വെ​ള്ളം ഉ​യ​ര്‍​ന്നി​ല്ലെ​ങ്കി​ലും ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ കു​ട്ട​നാ​ട്ടു​കാ​ര്‍ ദു​രി​ത​ക്ക​യ​ത്തി​ലാ​യി​രു​ന്നു.

താ​മ​സം മാ​റി​യ വീ​ടു​ക​ളി​ല്‍ ഇ​ഴ​ജന്തു​ക്ക​ള്‍ താ​മ​സ​മാ​ക്കി​യാ​ല്‍ അ​വ​രെ അ​ക​റ്റു​ന്ന​തു മു​ത​ല്‍ കു​ട്ട​നാ​ട്ടു​കാ​ര്‍​ക്ക് ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍ എ​ണ്ണി​പ്പ​റ​യാ​ന്‍ ഒ​ത്തി​രി​യു​ണ്ട്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ക്കു​റി ക്യാ​മ്പു​ക​ളേ​ക്കാ​ള്‍ ജ​ന​ങ്ങ​ള്‍ ബ​ന്ധു​വീ​ടു​ക​ളാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​ഞ്ഞ മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ദി​വ​സേ​ന വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു. ഇ​ക്കു​റി വീ​ട് ഉ​പേ​ക്ഷി​ച്ച് പോ​യ​വ​രാ​ണ് അ​ധി​ക​വു​മു​ള്ള​ത്. അ​ടു​ക്ക​ളത്തോട്ടം മു​ത​ല്‍ ര​ണ്ടാം​കൃ​ഷി വ​രെ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​തും കു​ട്ട​നാ​ട്ടു​കാ​രെ ഏ​റെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തു​ന്നു. കു​ട്ട​നാ​ട്ടി​ല്‍ ര​ണ്ടാം​കൃ​ഷി ഏ​റ്റ​വും കൂ​ടു​ത​ലു​ണ്ടാ​യി​രു​ന്ന ത​ക​ഴി കൃ​ഷി​ഭ​വ​നി​ലെ അ​ഞ്ചു പാ​ട​ങ്ങ​ളാ​ണ് ബ​ണ്ട് മു​റി​ഞ്ഞും ക​ര ക​വി​ഞ്ഞും കൃ​ഷിന​ശി​ച്ച​ത്.

ഓ​ണം സീ​സ​ണ്‍ മു​ന്നി​ല്‍ ക​ണ്ട് ക​ര​കൃ​ഷി ചെ​യ്ത ക​ര്‍​ഷ​ക​ര്‍​ക്കും ക​ന​ത്ത​ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്. ഏ​ത്ത​വാ​ഴകൃ​ഷി പാ​ടേ ന​ശി​ച്ചു. പ​ട​വ​ലം, പാ​വ​ല്‍, പ​യ​ര്‍, ചീ​ര, വെ​ണ്ട, വ​ഴു​ത​ന തു​ട​ങ്ങി​യ​വ നി​ലം​പ​റ്റി.

സ്വ​ന്ത​മാ​യും വി​വി​ധ സം​ഘ​ട​ന​ക​ള്‍, അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍ വ​ഴി​യും ക​ര​കൃ​ഷി ഇ​റ​ക്കി​യി​രു​ന്നു. ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി എ​ന്ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഒ​ട്ടു​മി​ക്ക ഗ്രൂ​പ്പു​ക​ളും കൃ​ഷി​യി​റ​ക്കി​യ​ത്. നി​ന​ച്ചി​രി​ക്കാ​തെ ശ​ക്തി​പ്രാ​പി​ച്ച മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ക​ര്‍​ഷ​ക​രു​ടെ സ്വ​പ്ന​ത്തി​നുമേ​ല്‍ ക​രി​നി​ഴ​ല്‍ വീ​ഴ്ത്തി​യാ​ണ് ക​ട​ന്നു​പോ​യ​ത്. വെ​ള്ളം പൂ​ര്‍​ണ​മാ​യി താ​ഴ്ന്നാ​ലും ഇ​നി​യു​ള്ള നാ​ളു​ക​ളി​ല്‍ കു​ട്ട​നാ​ട്ടു​കാ​രു​ടെ ദു​രി​തം ഒ​ഴി​യാ​തെ നി​ല്‍​ക്കും.