റാ​ങ്ക് നേ​ട്ട​വു​മാ​യി മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ്
Friday, September 25, 2020 9:51 PM IST
പു​ന്ന​മൂ​ട്: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ പ​രീ​ക്ഷ​യി​ൽ മാ​വേ​ലി​ക്ക​ര ക​ല്ലു​മ​ല മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ന് റാ​ങ്ക് നേ​ട്ടം. കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥിനി​യാ​യ പൂ​ർ​ണിമ അ​നി​ലാ​ണ് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ബിഎ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യി​ൽ ര​ണ്ടാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ​ത്. മാ​വേ​ലി​ക്ക​ര ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ തെ​ക്ക് കൊ​ല്ല​യ്ക്ക​ൽ വീ​ട്ടി​ൽ അ​നി​ൽകു​മാ​റി​ന്‍റെ​യും ദീ​പ്തി​യു​ടേ​യും മ​ക​ളാ​ണ് പൂ​ർ​ണിമ. കൂ​ടാ​തെ ബികോം ടൂ​റി​സ​ത്തി​ലും ബി ​കോം ടാ​ക്സി​ലും ര​ണ്ടു റാ​ങ്കു​ക​ൾ വീ​തം മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് ക​ര​സ്ഥ​മാ​ക്കി.

ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ സ​മി​തി​യു​ടെ യോ​ഗം 28ന്

​ആ​ല​പ്പു​ഴ: ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പസ​മി​തി​യു​ടെ യോ​ഗം 28ന് ​നാലിന് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രും.

തെ​ങ്ങി​ൻതൈ​ക​ൾ

ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ കൃ​ഷി​ഭ​വ​നി​ൽ അ​ത്യു​ത്​പാ​ദ​ന ശേ​ഷി​യു​ള്ള മേ​ൽ​ത്ത​രം തെ​ങ്ങി​ൻ തൈ​ക​ൾ ക​ർ​ഷ​ക​ർ​ക്കാ​യി എ​ത്തി​യി​ട്ടു​ണ്ട്. സൗ​ജ​ന്യ നി​ര​ക്കി​ൽ ല​ഭി​ക്കു​വാ​ൻ ക​ര​മ​ട​ച്ച ര​സീ​തു​മാ​യി കൃ​ഷി​ഭ​വ​നി​ൽ എ​ത്ത​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.