വ​യോ​ജ​ന​ങ്ങ​ൾ​ക്ക് മാ​സ്കും സാ​നി​റ്റൈ​സ​റും ന​ൽ​കി
Tuesday, September 29, 2020 10:20 PM IST
ആ​ല​പ്പു​ഴ: വ​യോ​ജ​ന​ങ്ങ​ൾ​ക്കു വി​ത​ര​ണം ചെ​യ്യാ​നാ​യി മാ​സ്ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ നൽകി കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ചേ​ർ​ത്ത​ല ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ. വി​ത​ര​ണം ചെ​യ്യാ​നു​ള്ള മാ​സ്ക്, സാ​നി​റ്റൈ​സ​ർ, ബെ​ഡ്ഷീ​റ്റ് എ​ന്നി​വ ക​ള​ക്ട​റു​ടെ ചേം​ബ​റി​ലെ​ത്തി ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റി​ന് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. ഹേ​മ​ല​ത, ജി​ല്ലാ ട്രെ​യി​നിം​ഗ് ക​മ്മീ​ഷ​ണ​ർ കെ.​എം. ചാ​ക്കോ മ​റ്റു ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി.

സാ​മൂ​ഹി​ക നീ​തിവ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ജി​ല്ല​യി​ലെ 27 വ​യോ​ജ​ന​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും നാ​ലു​ സൈ​ക്കോ സോ​ഷ്യ​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​മാ​യി വി​ത​ര​ണം ചെ​യ്യാ​നാ​യി 4000 സ​ർ​ജി​ക്ക​ൽ മാ​സ്ക് ഉ​ൾ​പ്പെ​ടെ 20,000 മാ​സ്കു​ക​ളും ഒ​രു ലി​റ്റ​റി​ന്‍റെ 200 സാ​നി​റ്റൈ​സ​റു​ക​ളും 55 ബെ​ഡ്ഷീ​റ്റു​ക​ളു​മാ​ണ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി​യ​ത്. ജി​ല്ലാ സാ​മൂ​ഹി​കനീ​തി ഓ​ഫീ​സ​ർ എ.​ഒ. അ​ഭീ​ൻ, കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ചേ​ർ​ത്ത​ല അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പങ്കെടുത്തു.