25 പേ​ർ​ക്കു പു​തു​ജീ​വ​ൻ ന​ല്കി മാ​തൃ​ക​യാ​യി ബൈ​ജു​മോ​ൻ
Tuesday, September 29, 2020 10:23 PM IST
ചേ​ർ​ത്ത​ല: ര​ക്ത​മി​ല്ലാ​തെ ജീ​വ​ന്‍റെ തു​ടി​പ്പു​ക​ൾ മ​ങ്ങി​ത്തു​ട​ങ്ങു​ന്പോ​ൾ വി​ളി​പ്പു​റ​ത്തു​ള്ള ബൈ​ജു​മോ​ൻ ക​ർ​മ​നി​ര​ത​നാ​കു​ന്നു. 25 ത​വ​ണ എ​ബി നെ​ഗ​റ്റീ​വ് ര​ക്ത​ം ദാ​നം ചെ​യ്ത ആ​ല​പ്പു​ഴ ബി​എ​സ്എ​ൻ​എ​ൽ ജൂ​ണി​യ​ർ ടെ​ലി​കോം ഓ​ഫീ​സ​ർ ബൈ​ജു​മോ​ൻ മാ​തൃ​ക​യാ​കു​ന്നു. ചേ​ർ​ത്ത​ല യു​വ​ർ കോ​ള​ജ് സോ​ഷ്യ​ൽ സ​ർ​വീ​സ് വിം​ഗി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്ന ബൈ​ജു​മോ​ൻ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ര​ക്തം ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​രു വ​ർ​ഷ​ത്തി​ൽ മൂ​ന്നു​ത​വ​ണ കൃ​ത്യ​മാ​യി ര​ക്തംദാ​നം ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം സ്വ​ന്തം ചെ​ല​വി​ൽ ര​ക്ത​ദാ​ന​ത്തി​നാ​യി ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പോ​കു​ന്നു.
ഒ​രു ര​ക്ത​ദാ​താ​വ് രോ​ഗി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ ദൈ​വ​മാ​ണെ​ന്ന് ഇ​ദ്ദേ​ഹം വി​ശ്വ​സി​ക്കു​ന്നു. അ​പൂ​ർ​വ ഗ്രൂ​പ്പ​ാ​യ എ​ബി നെ​ഗ​റ്റീ​വ് ര​ക്തം സാ​ധാ​ര​ണ ആ​യി​രം പേ​രി​ൽ ഒ​രാ​ൾ​ക്ക് മാ​ത്ര​മേ​യു​ള്ളു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തി​ന്‍റെ ആ​വ​ശ്യ​ക്കാ​ർ അ​യ​ൽ​ജി​ല്ല​ക​ളി​ൽ നി​ന്നു​പോ​ലും എ​ത്താ​റു​ണ്ട്. അ​പ​ക​ട​ത്തി​ൽ​പ്പെടു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നൊ​പ്പം ത​ന്‍റെ ര​ക്തം പ​ല പ​രി​ശോ​ധ​ന​കൾ​ക്ക് വി​ധേ​യ​മാ​കു​ന്ന​തു​കൊ​ണ്ട് ഓ​രോ പ്രാ​വ​ശ്യ​വും അ​സു​ഖ​ങ്ങ​ൾ ഉ​ണ്ടോ എ​ന്ന് അ​റി​യാ​നും സാ​ധി​ക്കു​ന്നു​വെ​ന്നും ബൈ​ജു പ​റ​യു​ന്നു.
ര​ക്ത​ദാ​നം കൊ​ണ്ട് ന​മ്മു​ടെ ശ​രീ​ര​ത്തി​ന് ഒ​രു ആ​രോ​ഗ്യ​പ്ര​ശ്ന​വുമി​ല്ല. ന​ൽ​കു​ന്ന ര​ക്ത​ത്തി​ന്‍റെ മു​പ്പ​തു ശ​ത​മാ​നം എ​ഴു​പ​തു മ​ണി​ക്കൂ​ർ കൊ​ണ്ടും ബാ​ക്കി എ​ഴു​പ​തു​ശ​ത​മാ​നം മൂ​ന്നു മാ​സം കൊ​ണ്ടും ശ​രീ​ര​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്നു. പ​ല​പ്പോ​ഴും പ​ല യു​വാ​ക്ക​ളും ര​ക്ത​ദാ​നം ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന​ത് ഈ ​അ​റി​വി​ന്‍റെ അ​ഭാ​വ​മാ​ണെ​ന്നും ബൈ​ജു വി​ശ്വ​സി​ക്കു​ന്നു.