വാ​ട​ക​വീ​ട്ടി​ൽനി​ന്ന് ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി
Wednesday, September 30, 2020 10:50 PM IST
അ​ന്പ​ല​പ്പു​ഴ: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽനി​ന്നും ബ​ധി​ര​നും മൂ​ക​നു​മാ​യ ഭ​വ​നര​ഹി​ത​നെ വാ​ട​ക വീ​ട്ടി​ൽനി​ന്നും ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് പോ​ള​യി​ൽ വീ​ട്ടി​ൽ ശി​വ​ര​ശ​നെ​യാ​ണ് വീ​ട്ടു​ട​മ​യാ​യ രാ​ജ​ൻ വാ​ട​ക കൊ​ടു​ക്കാ​ത്ത​തി​നെത്തുട​ർ​ന്ന് ഇ​റ​ക്കി​വി​ട്ട​ത്. ഇ​തു സം​ബ​ന്ധി​ച്ച് ശി​വ​ര​ശ​ൻ പു​ന്ന​പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്തി​യു​റ​ങ്ങാ​ൻ ഇ​ട​മി​ല്ലാ​തെ ശി​വ​ര​ശ​ന്‍റെ കു​ടും​ബം പു​ന്ന​പ്ര ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ൽ ക​ഴി​യു​ക​യാ​ണ്.