താ​ലൂ​ക്ക്, വി​ല്ലേ​ജ് ഓ​ഫീ​സുകൾ അ​ട​ച്ചു
Wednesday, September 30, 2020 10:55 PM IST
ഹ​രി​പ്പാ​ട്: ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്ബാ​ധ​യെത്തുട​ർ​ന്ന് കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് ഓ​ഫീ​സ്, ചെ​റു​ത​ന വി​ല്ലേ​ജ് ഓ​ഫീ​സ്, ഹ​രി​പ്പാ​ട്, പ​ള്ളി​പ്പാ​ട് അ​ക്ഷ​യകേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ അ​ട​ച്ചു.​ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്കും ചെ​റു​ത​ന വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ര​ണ്ടു​ജീ​വ​ന​ക്കാ​ർ​ക്കും അ​ക്ഷ​യകേ​ന്ദ്ര​ങ്ങ​ളി​ൽ ര​ണ്ടു പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. താ​ലൂ​ക്ക് ഓ​ഫീ​സ് തി​ങ്ക​ളാ​ഴ്ച​യേ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളു​വെ​ന്ന് താ​ലൂ​ക്ക് ഓ​ഫീ​സ​ർ ഡി.​സി. ദി​ലീ​പ് അ​റി​യി​ച്ചു.