സ്ഥലം നൽകുന്ന ക്ഷീ​ര​സം​ഘ​ങ്ങ​ൾ​ക്കു ക​ന്നു​കാ​ലി സം​ര​ക്ഷ​ണകേ​ന്ദ്ര​ം: മ​ന്ത്രി രാ​ജു
Friday, October 23, 2020 10:04 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ പ്ര​ള​യഭീ​ഷ​ണി നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥ​ലം വി​ട്ടു​ന​ൽ​കു​ന്ന എ​ല്ലാ ക്ഷീ​ര​സം​ഘ​ങ്ങ​ൾ​ക്കും ക​ന്നു​കാ​ലി സം​ര​ക്ഷ​ണകേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്കു​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ​ മ​ന്ത്രി കെ. രാ​ജു പ​റ​ഞ്ഞു. കു​ട്ട​നാ​ട്ടി​ൽ ക​ന്നു​കാ​ലി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ക്കു​ന്ന മ​ൾ​ട്ടി​പ​ർ​പ്പസ് എ​ലി​വേ​റ്റ​ഡ് കാ​റ്റി​ൽ ഷെ​ഡി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കു​ട്ട​നാ​ട്ടി​ൽ ചെ​ന്പും​പു​റം സ​ഹ​ക​ര​ണ സം​ഘ​ത്തെ കൂ​ടാ​തെ ച​ന്പ​ക്കു​ളം ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ത്തി​നും ക​ന്നു​കാ​ലി സം​ര​ക്ഷ​ണകേ​ന്ദ്രം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കു​ട്ട​നാ​ട്ടി​ൽ പ​ക്ഷി​പ്പ​നി വ​ന്ന​പ്പോ​ഴും പ്ര​ള​യ​കാ​ല​ത്തും അ​ർ​ഹ​രാ​യ​വ​ർ​ക്കെ​ല്ലാം സ​ഹാ​യം എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ള​യ​ത്തി​ൽ ക​ന്നു​കാ​ലി​ക​ളെ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് മു​പ്പ​തിനാ​യി​രം രൂ​പ വീ​ത​വും പ​ക്ഷി​പ്പ​നി ബാ​ധി​ച്ച് താ​റാ​വു​ക​ൾ ന​ഷ്ട​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് 12കോ​ടി രൂ​പ​യു​ടെ​യും സ​ഹാ​യ​മെ​ത്തി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യകാ​ല​ത്ത് കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് അ​വ​രു​ടെ വ​രു​മാ​നമാ​ർ​ഗ​വും അ​രു​മ​യു​മാ​യ മൃ​ഗ​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ചു വ​രാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഒ​രു ശാ​ശ്വ​ത പ​രി​ഹാ​രം എ​ന്ന നി​ല​യി​ൽ ക​ന്നു​കാ​ലി സം​ര​ക്ഷ​ണകേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. പ്ര​ള​യ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​വ​ വി​നി​യോ​ഗി​ക്കും. നെ​ല്ല്, ക​റ്റ, വൈ​ക്കോ​ൽ എ​ന്നി​വ സം​ഭ​രി​ക്കാ​നും ക​ർ​ഷ​ക​ർ​ക്ക് യോ​ഗം ചേ​രാ​നു​ള്ള ഹാ​ൾ ആ​യും കാ​ലവ​ർ​ഷ​ക്കെടു​തി​യു​ടെ സ​മ​യ​ത്ത് മാ​റ്റി​പാ​ർ​പ്പി​ക്കേ​ണ്ട കാ​ലി​ക​ൾ കു​റ​വാ​ണെ​ങ്കി​ൽ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ലെ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നും കേ​ന്ദ്രം വി​നി​യോ​ഗി​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ന്പ​ക്കു​ളം ബ്ലോ​ക്കി​ലെ നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ചെ​ന്പും​പു​റം ക്ഷീ​രോ​ത്പാ​ദ​ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ 15 സെ​ന്‍റ് സ്ഥ​ല​ത്ത് 5496 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ മൂ​ന്നു നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന ക​ന്നു​കാ​ലി സം​ര​ക്ഷ​ണ കെ​ട്ടി​ട സ​മൂ​ച്ച​യ​ത്തി​ന് ഒ​രു​കോ​ടി എ​ണ്‍​പ​ത് ല​ക്ഷം രൂ​പ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പ്ര​ള​യസ​മ​യ​ത്ത് 100 പ​ശു​ക്ക​ളെ വ​രെ സു​ര​ക്ഷി​ത​മാ​യി മാ​റ്റി പാ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കും. ഏ​റ്റ​വും താ​ഴ​ത്തെ നി​ല​യി​ൽ സം​ഘം ഓ​ഫീ​സ്, പാ​ൽ സം​ഭ​ര​ണം, പാ​ൽ പ​രി​ശോ​ധ​ന മു​റി​ക​ൾ, യോ​ഗം കൂ​ടു​ന്ന​തി​നു​ള്ള മു​റി എ​ന്നി​വ ഒ​രു​ക്കും. ഒ​ന്നാം നി​ല​യി​ൽ 70 ഉ​രു​ക്ക​ളെ നി​ർ​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഉ​രു​ക്ക​ളെ നോ​ക്കു​ന്ന​വ​ർ​ക്കു​ള്ള സൗ​ക​ര്യ​വും ര​ണ്ടാം നി​ല​യി​ൽ 30 ഉ​രു​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും കാ​ലി​ത്തീ​റ്റ സം​ഭ​ര​ണ​ശാ​ല​യും ഒ​രു​ക്കും. ചാ​ണ​കം, മൂ​ത്രം എ​ന്നി​വ സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള ടാ​ങ്കും മ​ഴ​വെ​ള്ള​സം​ഭ​ര​ണി​യും ഇ​തോ​ട​നു​ബ​ന്ധ​മാ​യി നി​ർ​മിക്കും.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ ബി. ​ശ്രീ​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ചാ​ക്കോ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി മന്മ​ഥ​ൻ, ചെ​ന്പും​പു​റം ക്ഷീ​രസം​ഘം പ്ര​സി​ഡ​ന്‍റ് ചാ​ക്കോ, വി​ക​സ​നവ​കു​പ്പ് ആ​ല​പ്പു​ഴ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ.​അ​നു​പ​മ, കേ​ര​ള പോ​ലീ​സ് ഹൗ​സി​ംഗ് കോ​ർ​പ​റേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ പ്രോജ​ക്റ്റ് എ​ൻജിനിയ​ർ സു​മേ​ജ് സ​ലീ​ൽ, ച​ന്പ​ക്കു​ളം ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ ആ​ർ. സു​ജാ​ത എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.