ഓ​ർ​ഡി​ന​ൻ​സ് കോ​പ്പി​ക​ൾ കീ​റി​യെ​റി​ഞ്ഞു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Tuesday, October 27, 2020 10:12 PM IST
ആ​ല​പ്പു​ഴ: 2020ലെ ​കേ​ര​ള മ​ത്സ്യ​ലേ​ല​വും വി​പ​ണ​ന​വും ഗു​ണ​നി​ല​വാ​ര പ​രി​പാ​ല​ന​വും ഓ​ർ​ഡി​ന​ൻ​സ് പി​ൻ​വ​ലി​ക്കു​ക, മ​ത്സ്യബ​ന്ധ​ന​വും വി​ല്പ​ന​യും ന​ട​ത്താ​നു​ള്ള അ​വ​കാ​ശം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കു​ക, കോ​വി​ഡി​ന്‍റെ മ​റ​വി​ൽ മ​ത്സ്യ​മേ​ഖ​ല​യി​ൽ ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണം അ​ടി​ച്ചേ​ല്പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, മ​ത്സ്യ​വി​പ​ണ​ന​ത്തി​ന് അ​ഞ്ചു​ശ​ത​മാ​നം ക​മ്മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​ക, ഹാ​ർ​ബ​റി​ലും ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ലും മാ​ത്രം മ​ത്സ്യ​ക്ക​ച്ച​വ​ടം നി​ജ​പ്പെ​ടു​ത്തി​യ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​ക, വ​ള്ളം ക​ര​യ്ക്ക​ടു​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന സ്ഥ​ല​ങ്ങ​ളി​ലൊ​ക്കെ മ​ത്സ്യ​വി​പ​ണ​നം അ​നു​വ​ദി​ക്കു​ക, വ​ള്ള​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കി​യി​ട്ടു​ള്ള നി​ല​വി​ലെ ക​മ്മീ​ഷ​ൻ​കാ​രു​ടെ പ​ണം തി​രി​കെ ന​ൽ​കി മ​ത്സ്യ​വി​പ​ണ​നം പൂ​ർ​ണ​മാ​യും മ​ത്സ്യ​ഫെ​ഡ് ഏ​റ്റെ​ടു​ക്കു​ക, മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കാ​വ​ശ്യ​മു​ള്ള മു​ഴു​വ​ൻ പ​ണ​വും മ​ത്സ്യ​ഫെ​ഡ് ന​ൽ​കു​ക തു​ട​ങ്ങി യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് അ​ഖി​ലേ​ന്ത്യാ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ സ​മ​രം ന​ട​ത്തി.

മ​ത്സ്യ​മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന ഓ​ർ​ഡി​ന​ൻ​സ് പി​ൻ​വ​ലി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​ജെ. ജോ​ബ് പ​റ​ഞ്ഞു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ചി​ങ്കു​ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ർ​ഡി​ന​ൻ​സ് കോ​പ്പി​ക​ളും സ​മ​ര​ക്കാ​ർ കീ​റി എ​റി​ഞ്ഞു. സ​മ​ര​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, കെ.​എം. ല​ക്ഷ്മ​ണ​ൻ, കെ.​വി. ജോ​സി, എ​ൻ. ഷി​നോ​യ്, എം.​പി. സാ​ധു, ബി​നു ക​ള്ളി​ക്കാ​ട്, എ​ൻ.​പി. പ്ര​ദീ​പ്, ഭ​ദ്രാ​ക്ഷ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.