മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് ബാ​ധി​ത​ർ​ക്കാ​യി ഐ​സി​യു വാ​ർ​ഡ്
Wednesday, October 28, 2020 10:49 PM IST
അ​ന്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളജ് ആശു​പ​ത്രി​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ​ക്കാ​യി ഐ​സി​യു വാ​ർ​ഡാ​രം​ഭി​ച്ചു. അ​ഞ്ചാം വാ​ർ​ഡി​ൽ 60 കി​ട​ക്ക​ക​ളോ​ടെ​യാ​ണ് വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​ത്തോ​ടെ ഐ​സി​യു വാ​ർ​ഡ് ആ​രം​ഭി​ച്ച​ത്. നി​ല​വി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, 11, 12 വാ​ർ​ഡു​ക​ളാ​ണ് കോ​വി​ഡ് വാ​ർ​ഡാ​ക്കി മാ​റ്റി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 11, 12 വാ​ർ​ഡു​ക​ൾ 42 കി​ട​ക്ക​ക​ൾ വീ​ത​മു​ള്ള മു​റി​ക​ളാ​ണ്. മ​റ്റ് വാ​ർ​ഡു​ക​ളി​ൽ 60 വീ​തം കി​ട​ക്ക​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​ർ​ക്കാ​യി ആ​റു​കി​ട​ക്ക​ക​ളു​ള്ള പ്ര​ത്യേ​ക ഐ​സി​യു​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​വും ഇ​തു​ബാ​ധി​ച്ച് മ​ര​ണ​നി​ര​ക്കും ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഐ​സി​യു സൗ​ക​ര്യ​ത്തോ​ടെ വാ​ർ​ഡു​ക​ൾ ക്ര​മീ​ക​രി​ച്ച​ത്.