ദ​ളി​ത് സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത നേ​തൃ​യോ​ഗം
Friday, October 30, 2020 10:46 PM IST
ചേ​ർ​ത്ത​ല: ഓ​ൾ ഇ​ന്ത്യ എ​സ്എ​സി-​എ​സ്ടി ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വം​ബ​ർ ഒ​ന്നി​ന് കോ​ട്ട​യം പൊ​തു​മ​രാ​മ​ത്ത് അ​തി​ഥി​മ​ന്ദി​ര​ത്തി​ൽ ദ​ളി​ത് സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത നേ​തൃ​യോ​ഗം ന​ട​ത്തും. ഇ​തി​നുള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. ന​ടേ​ശ​ൻ, വി.​പി. സ്വാ​മി​നാ​ഥ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​കെ. രാ​ജേ​ന്ദ്ര​ൻ, വ​യ​ലാ​ർ ധ​ന​ഞ്ജ​യ​ൻ, പി.​വി. വി​ശ്വം​ഭ​ര​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.