പാ​ത​യോ​ര​ത്തെ കാ​മ​റ​ക​ൾ പ​ല​തും പ്ര​വ​ർ​ത്ത​ന​ര​ഹി​തം
Sunday, November 22, 2020 10:32 PM IST
ആ​ല​പ്പു​ഴ: മോ​ഷ​ണ​വും അ​പ​ക​ട​ങ്ങ​ളും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്പോ​ഴും 2008ൽ ​ജി​ല്ല​യി​ൽ പാ​ത​യോ​ര​ത്തു സ്ഥാ​പി​ച്ച സു​ര​ക്ഷാ കാ​മ​റ​ക​ൾ ഭൂ​രി​ഭാ​ഗ​വും പ്ര​വ​ർ​ത്ത​ന​ര​ഹി​തം. റോ​ഡു​സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി അ​രൂ​ർ മു​ത​ൽ ചേ​ർ​ത്ത​ല വ​രെ 13 കാ​മ​റ​ക​ൾ മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പും ചേ​ർ​ത്ത​ല മു​ത​ൽ കൃ​ഷ്ണ​പു​രം വ​രെ 27 കാ​മ​റ​ക​ൾ പോ​ലീ​സും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ൽ 90ശ​ത​മാ​ന​വും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ണ്. 40 കാ​മ​റ​ക​ളി​ൽ 15 എ​ണ്ണം മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ൾ പ​ല​പ്പോ​ഴും ഉ​ണ്ട​ാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് ഈ ​കാ​മ​റ​ക​ളും സ്ഥാ​പി​ച്ച​ത്. റോ​ഡ് റീ​ടാ​റിം​ഗ് ചെ​യ്ത​തും കൃ​ത്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തു​മാ​ണ് കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ക്കി​യ​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി മേ​ല​ധി​കാ​രി​ക​ൾ​ക്ക് ക​ത്തെ​ഴു​തി അ​ധി​കാ​രി​ക​ൾ മ​ടു​ത്തു. ഇ​പ്പോ​ൾ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു പോ​ലും സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ വീ​ടു​ക​ളി​ലും വ്യാ​പാ​ര​ശാ​ല​ക​ളി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു. കാ​മ​റ​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ഫ​ണ്ട് ഇ​ല്ലാ​ത്ത​താ​ണ് പ്ര​ശ്നം.