ഓ​ടനി​ർ​മാ​ണം പാതിവഴിയിൽ; യാ​ത്രാ​ദു​രി​ത​ം പേറി നാ​ട്ടു​കാ​ർ
Tuesday, November 24, 2020 10:01 PM IST
അ​ന്പ​ല​പ്പു​ഴ: ഓ​ടനി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ല്ല. യാ​ത്രാ​ദു​രി​ത​ത്തി​ൽ വ​ല​ഞ്ഞ് നാ​ട്ടു​കാ​ർ. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് മൂ​ന്നാംവാ​ർ​ഡ് പ​ന​യ​ന്നാ​ർ​ക്കാ​വ് ക്ഷേ​ത്ര​ത്തി​നു കി​ഴ​ക്കാ​ണ് ഓ​ടനി​ർ​മാ​ണം ത​ട​സ​പ്പെ​ട്ടു​കി​ട​ക്കു​ന്ന​ത്.​ പൊ​തു​മ​രാ​മ​ത്തുവ​കു​പ്പി​ന്‍റെ ഫ​ണ്ടു​പ​യോ​ഗി​ച്ച് ര​ണ്ടുമാ​സം മു​ൻ​പാ​ണ് ഇ​വി​ടെ ഓ​ടനി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഇ​തി​നാ​യി സ്വ​കാ​ര്യവ്യ​ക്തി​ക​ളി​ൽനി​ന്നും സ്ഥ​ല​വും ഏ​റ്റെ​ടു​ത്തു. നി​ല​വി​ലു​ള്ള റോ​ഡ് വീ​തികൂ​ട്ടി ഓ​ടനി​ർ​മി​ക്കാ​നാ​ണ് തു​ക​യ​നു​വ​ദി​ച്ച​ത്.​

റോ​ഡി​ന​രി​കി​ൽ ഓ​ട നി​ർ​മാ​ണ​ത്തി​നാ​യി കു​ഴി​യെ​ടു​ത്ത് ആ​ഴ്ച​ക​ൾ പി​ന്നി​ട്ടെ​ങ്കി​ലും നി​ർ​മാ​ണ​പു​രോ​ഗ​തി ഇ​ഴ​യു​ക​യാ​ണ്. ഇ​തി​നാ​യു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ളും യ​ന്ത്ര​ങ്ങ​ളും റോ​ഡി​ലി​റ​ക്കി​യ​തി​നാ​ൽ ഇ​തി​ലൂ​ടെ​യു​ള്ള യാ​ത്ര​യും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

കു​റ​ച്ചു ഭാ​ഗം മാ​ത്രം സ്ലാബി​ട്ടെ​ങ്കി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ കു​ഴി​യെ​ടു​ത്ത​ല്ലാ​തെ യാ​തൊ​രു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വും ന​ട​ന്നി​ട്ടി​ല്ല.

അ​ടി​യ​ന്തര​മാ​യി ഓ​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി യാ​ത്രാ​ദു​രി​ത​ത്തി​നും വെ​ള്ള​ക്കെ​ട്ടി​നും പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.