അ​ന്ധ​കാ​ര​ന​ഴിയി​ൽ വ്യാ​പ​ക​​കൃ​ഷി​നാ​ശം
Saturday, November 28, 2020 10:25 PM IST
തു​റ​വൂ​ർ: അ​ന്ധ​കാ​ര​ന​ഴി മേ​ഖ​ല​യി​ൽ കൃ​ഷി​നാ​ശം രൂ​ക്ഷം. തെ​ങ്ങ് ,ക​മു​ങ്ങ്, പ​ച്ച​ക്ക​റി, നെ​ല്ല് , കൃ​ഷി​യാ​ണ് ത​ക​ർ​ച്ച​യു​ടെ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.

അ​ന്ധ​കാ​ര​ന​ഴി ഷ​ട്ട​റു​ക​ൾ തു​റ​ന്നു കി​ട​ക്കു​ന്ന​തു​മൂ​ലം ഓ​രു​വെ​ള്ളം ക​യ​റി​യ​ത് മൂ​ലം തോ​ടു​ക​ളും, കു​ള​ങ്ങ​ളും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളും ഉ​പ്പു​വെ​ള്ളം നി​റ​ഞ്ഞി​രി​ക്കു​ന്ന​ത് കൃ​ഷി​നാ​ശ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട് .

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടേ​യും, മ​ണ​ൽ​വാ​ര​ൽ തൊ​ഴി​ലാ​ളി​ക​ളു​ടേ​യും പ്ര​തി​ഷേ​ധം മു​ലം അ​ന്ധ​കാ​ര​ന​ഴി സ്പി​ൽ​വേ​യു​ടെ ഷ​ട്ട​റു​ക​ൾ അ​ട​ക്കാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണം.

എ​ഴു​പു​ന്ന, കോ​ടം​തു​രു​ത്ത്, കു​ത്തി​യ​തോ​ട്, തു​റ​വൂ​ർ, പ​ട്ട​ണ​ക്കാ​ട്, ക​ട​ക്ക​ര​പ്പ​ള്ളി, വ​യ​ലാ​ർ ,പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ഴു​വ​ൻ കൃ​ഷി​ക്കും നാ​ശം വി​ത​യ്ക്കു​ന്ന രീ​തി​യി​ലാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്നു കി​ട​ക്കു​ന്ന​ത്.

അ​ടി​യ​ന്ത​ര​മാ​യി അ​ന്ധ​കാ​ര​ന​ഴി ഷ​ട്ട​റു​ക​ൾ അ​ട​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ സ​മ​ര​രം​ഗ​ത്താ​ണ്.