ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലൂ​ടെ...
Monday, November 30, 2020 10:11 PM IST
ക​ഞ്ഞി​ക്കു​ഴി​യി​ലെ കോ​ട്ട
നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫ്

ആ​ല​പ്പു​ഴ: ഇ​തു​വ​രെ​യും ഇ​ട​തു​പ​ക്ഷ​ത്തെ കൈ​വി​ടാ​ത്ത ഡി​വി​ഷ​ൻ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള യു​ഡി​എ​ഫി​ന്‍റെ​യും എ​ൻ​ഡി​എ​യു​ടെ​യും ശ്ര​മം ക​ഞ്ഞി​ക്കു​ഴി​യി​ലെ പോ​രാ​ട്ടം വീ​റു​റ്റ​താ​ക്കും. മു​ന്ന​ണി​ക​ൾ ഇ​ക്കു​റി ക​രു​ത്ത​രെ ത​ന്നെ ഇ​റ​ക്കി​യാ​ണ് പ​രീ​ക്ഷി​ക്കു​ന്ന​ത്. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ർ​ഡി​ൽ പു​ത്ത​ൻ​പ​ള്ളി​യി​ൽ വി. ​ഉ​ത്ത​മ​നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി. 15 വ​ർ​ഷ​മാ​യി സി​പി​എ​മ്മി​ന്‍റെ ക​ഞ്ഞി​ക്കു​ഴി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യ ഇ​ദ്ദേ​ഹം പ​ത്ര​വി​ത​ര​ണ​ക്കാ​ര​നു​മാ​ണ്. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തം​ഗ​മാ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ചേ​ർ​ത്ത​ല സൗ​ത്ത് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡി​ൽ മൃ​ദു​ല​ഭ​വ​ന​ത്തി​ൽ കെ. ​പു​രു​ഷോ​ത്ത​മ​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി വി​ര​മി​ച്ച ശേ​ഷം പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു​വ​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ​മ​ത്സ​ര​മാ​ണ്. ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി, കെ​പി​എം​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം, വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് വ​യ​ലാ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. തി​രു​വി​ഴ​യി​ലെ വ​സ്ത്ര​വ്യാ​പാ​രി​യു​മാ​ണ് ഇ​ദ്ദേ​ഹം. ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം രാ​ധാ​മ​ണി​യാ​ണ് ഭാ​ര്യ. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി മ​ണ്ണ​ഞ്ചേ​രി ഒ​ന്നാം വാ​ർ​ഡി​ൽ തൈ​ത്ത​റ വീ​ട്ടി​ൽ പി. ​വി​ജേ​ഷ്കു​മാ​ർ അ​ഭി​ഭാ​ഷ​ക​നാ​ണ്. യു​വ​മോ​ർ​ച്ച മു​ൻ ജി​ല്ലാ ട്ര​ഷ​റ​ർ, ബി​ജെ​പി ആ​ല​പ്പു​ഴ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​നു​മാ​ണ്.
മു​ഹ​മ്മ, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ൾ പൂ​ർ​ണ​മാ​യും മാ​രാ​രി​ക്കു​ളം വ​ട​ക്ക്പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡും ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്പ​തു​മു​ത​ൽ 15 വ​രെ വാ​ർ​ഡു​ക​ളും ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ലെ 18,19 വാ​ർ​ഡു​ക​ളും ചേ​ർ​ന്ന​താ​ണ് ക​ഞ്ഞി​ക്കു​ഴി ഡി​വി​ഷ​ൻ.