എ​യ്ഡ്സ് ദി​ന​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം
Monday, November 30, 2020 10:11 PM IST
ആ​ല​പ്പു​ഴ: എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ക​രു​താം ആ​ല​പ്പു​ഴ​യെ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ടം ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. കോ​വി​ഡി​നെ​തി​രെ​യു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ സാ​മൂ​ഹി​ക അ​ക​ല​മ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​കൾ കു​റ​യു​ന്നു​വോ എ​ന്നൊ​രു ആ​ശ​ങ്ക​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​യ്ഡ്സ് ദി​ന​ത്തി​ൽ ജി​ല്ലാ​ഭ​ര​ണ​കൂ​ടം കാ​ന്പ​യി​ൻ ആ​വി​ഷ്ക​രി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ജി​ല്ലാ​ കള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ പ​റ​ഞ്ഞു. കോ​വി​ഡ് അ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ളെക്കുറി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​മാ​ണ് പ​രി​പാ​ടി​ക​ളി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​യി പ​രി​പാ​ടി​യി​ൽ പ​ങ്കു​കാ​രാ​കും.
പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണ​മു​ൾ​പ്പെ​ടു​ന്ന പ്ര​തി​ജ്ഞ രാ​വി​ലെ 11ന് ​വി​ദ്യാ​ർ​ഥി​ക​ൾ ചൊ​ല്ലും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, തൊ​ഴി​ലാ​ളി​ക​ൾ, വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും പ്ര​തി​ജ്ഞ ചൊ​ല്ലു​ന്ന​തി​ൽ പ​ങ്കാ​ളി​ക​ളാ​വും. വൈ​കു​ന്നേ​രം 6.30ന് ​വി​ദ്യാ​ർ​ഥി​ക​ൾ, വാ​ണി​ജ്യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ ആ​ളു​ക​ൾ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ മെ​ഴു​കു​തി​രി ദീ​പം കൊ​ളു​ത്തി ഈ ​കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​കും. വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​കു​ന്ന പ്ര​തി​ജ്ഞ, ദീ​പം തെ​ളി​ക്ക​ൽ എ​ന്നീ പ​രി​പാ​ടി​ക​ളു​ടെ വീ​ഡി​യോ, ഫോ​ട്ടോ എ​ന്നി​വ ക​രു​താം ആ​ല​പ്പു​ഴ​യെ കാ​ന്പ​യി​നി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലേ​ക്ക് ചേ​ർ​ക്കാ​നാ​യി [email protected] എ​ന്ന മെ​യി​ൽ ഐ​ഡി​യി​ൽ അ​യ​ച്ചു ത​ര​ണം. ‌കാ​ന്പ​യി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ക​രു​താം ആ​ല​പ്പു​ഴ​യെ-​എന്ന ഫേ​സ്ബു​ക്ക് പേ​ജി​ൽ ല​ഭ്യ​മാ​ണ്.