വാഹനാപകടത്തിൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലായിരുന്ന ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
Tuesday, September 21, 2021 1:55 AM IST
ക​റു​ക​ച്ചാ​ൽ: ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. നെ​ടും​കു​ന്നം മാ​ന്തു​രു​ത്തി ഈ​ശു​പ​റ​ന്പി​ൽ ഇ.​ജെ. വ​ർ​ഗീ​സാണ് (കു​ട്ട​പ്പ​ൻ-72) ​മ​രി​ച്ച​ത്.കഴിഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30നു ​ച​ങ്ങ​നാ​ശേ​രി - വാ​ഴൂ​ർ റോ​ഡി​ൽ ച​ന്പ​ക്ക​ര പ​ള്ളി​പ്പ​ടി​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

വാ​ഴൂ​ർ ഭാ​ഗ​ത്തേ​ക്കു​പോ​യ ഓ​ട്ടോ​റി​ക്ഷ​യും എ​തി​രെ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ ഒാടിച്ചിരുന്ന വ​ർ​ഗീ​സി​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​രി​ച്ചു. ഭാ​ര്യ: കു​ഞ്ഞ​മ്മ പു​ളി​ങ്കു​ന്ന് ക​ണ്ണാ​ടി​ പു​ളി​ക്ക​ൽ കുടുംബാംഗം. സം​സ്കാരം പി​ന്നീ​ട് ച​ന്പ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ് പ​ള്ളിയിൽ.