തു​​രു​​ത്തി​​യി​​ലെ മോ​​ഷ​​ണ​​ശ്ര​​മം ക​​ള്ള​​നെ പി​​ടി​​കൂ​​ടാ​​ൻ ഉ​​റ​​ക്ക​മി​ള​ച്ച് നാ​​ട്ടു​​കാ​​ർ രം​​ഗ​​ത്ത്
Tuesday, November 30, 2021 11:01 PM IST
ച​​ങ്ങ​​നാ​​ശേ​​രി: തു​​രു​​ത്തി​​യി​​ൽ ആ​​റു​ വീ​​ടു​​ക​​ളി​​ൽ ന​ട​ന്ന മോ​​ഷ​​ണ​​ശ്ര​​മ​ത്തെ​ത്തു​ട​ർ​ന്നു ക​​ള്ള​​നെ പി​​ടി​​കൂ​​ടാ​​ൻ പോ​​ലീ​​സി​​നൊ​​പ്പം നാ​​ട്ടു​​കാ​​ർ രം​​ഗ​​ത്ത്. വി​​വി​​ധ ഗ്രൂ​​പ്പു​​ക​​ളാ​​യി തി​​രി​​ഞ്ഞാ​​ണ് നാ​​ട്ടു​​കാ​​ർ പോ​​ലീ​​സി​​നൊ​​പ്പം രാ​​ത്രി​​യി​​ൽ നി​​രീ​​ക്ഷ​​ണം ശ​​ക്ത​​മാ​​ക്കി​​യ​​ത്.
പാ​​ലാ​​ത്ര​​ച്ചി​​റ ഈ​​സ്റ്റ് വെ​​സ്റ്റ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​നു പി​​ന്നി​​ലു​​ള്ള ആ​​റു​​വീ​​ടു​​ക​​ളി​​ലാ​​ണ് ഞാ​​യ​​റാ​​ഴ്ച രാ​​ത്രി മോ​​ഷ​​ണ​​ശ്ര​​മം ന​​ട​​ന്ന​​ത്.
മോ​​ഷ്ടാ​​വ് കു​​ട ചൂ​​ടി വീ​​ടു​​ക​​ളു​​ടെ പ​​രി​​സ​​ര​​ത്തു​​കൂ​​ടി ന​​ട​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ സി​​സി​ടി​​വി​​യി​​ൽ​നി​​ന്നും ല​​ഭി​​ച്ച​​ത് പോ​​ലീ​​സ് പ​​രി​​ശോ​​ധി​​ച്ചു വ​​രി​​ക​​യാ​​ണ്. മോ​​ഷ്‌​ടാ​​ക്ക​​ളു​​ടെ ശ​​ല്യം വ​​ർ​​ധി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് തു​​രു​​ത്തി​​യി​​ൽ യു​​വാ​​ക്ക​​ൾ ചേ​​ർ​​ന്ന് രാ​​ത്രി​​കാ​​ല സ്ക്വാ​​ഡ് രൂ​പീ​ക​രി​ച്ച് രം​​ഗ​​ത്തെ​​ത്തി​​യ​​ത്.